Kerala News
ഒ.കെ താങ്ക്യൂ, ഗുഡ്‌നൈറ്റ് ; ബിനീഷ് കോടിയേരിക്ക് പി.കെ ഫിറോസിന്റെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 29, 11:54 am
Thursday, 29th October 2020, 5:24 pm

കോഴിക്കോട്: ലഹരി മരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെ ബിനീഷിനെ പരിഹസിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്.

ഒ.കെ ഗുഡ്‌നൈറ്റ് എന്നാണ് ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്, പോസ്റ്റിന് ക്യാപ്ഷനായി ഒ.കെ താങ്ക്യൂ എന്നും എഴുതിയിട്ടുണ്ട്.

ലഹരിമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദുമായി ബിനീഷിന് ഇടപാടുള്ളതായി സെപ്റ്റംബര്‍ രണ്ടിന് പി.കെ ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ബിനീഷ് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു, മയക്കുമരുന്ന് കേസില്‍ ബിനീഷിനെതിരെയുള്ള ഫിറോസിന്റെ വാര്‍ത്താസമ്മേളനവും അതില്‍ ബിനീഷ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ പ്രതികരണവും പങ്കുവെച്ചുകൊണ്ടായിരുന്നു ഫിറോസിനെ ബിനീഷ് പരിഹസിച്ചത്.

”അതുകൊണ്ട് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ വെഞ്ഞാറമൂടില്‍ ഡി.വൈ.എഫ്.ഐ പ്രവ4ത്തകരെ ക്രൂരമായി വെട്ടിക്കൊന്ന വിഷയം ഇനി ആരും ചര്‍ച്ച ചെയ്യരുത് കേട്ടോ

– ബിരിയാണി ചെമ്പിലെ ബുദ്ധി

പണ്ട് നട്ടുച്ചക്ക് നയനാര്‍ സഖാവ് ലീഗുകാരോട് പറഞ്ഞതെ എനിക്കും ഫിറോസിനോടു പറയാനുള്ളൂ ”ഗുഡ്‌നൈറ്റ്” എന്നായിരുന്നു ബിനീഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

ബിനീഷിനുള്ള മറുപടിയാണ് ഫിറോസ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത് എന്നാണ് പോസ്റ്റിന് താഴെവരുന്ന കമ്മന്റുകള്‍.

ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: P.K Firos slams Bineesh Kodiyeri