മഹാഭാരതം സിനിമയാക്കുക എന്നത് എന്റെ സ്വപ്നം, ആ ഹോളിവുഡ് ചിത്രത്തിന്റെ മാതൃകയില്‍ ഷൂട്ട് ചെയ്യും: ആമിര്‍ ഖാന്
ഇന്ത്യന്‍ സിനിമയിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്ന് അറിയപ്പെടുന്ന നടനാണ് ആമിര്‍ ഖാന്‍. 40 വര്‍ഷത്തിലധികം നീണ്ടുനിന്ന സിനിമാ ജീവതത്തില്‍ ആമിര്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. ബോളിവുഡിലെ പല റെക്കോഡ് കളക്ഷനും ആമിറിന്റെ ചിത്രങ്ങളിലൂടെയാണ് പിറന്നത്. ഹിന്ദിയിലെ ആദ്യത്തെ പല ബോക്‌സ് ഓഫീസ് റെക്കോഡുകളും തന്റെ പേരിലാക്കാന്‍ ആമിര്‍ ഖാന് സാധിച്ചിട്ടുണ്ട്.

ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഇപ്പോള്‍ തന്റെ മനസിലുള്ള സ്വപ്‌നം പങ്കുവെക്കുകയാണ് ആമിര്‍ ഖാന്‍. കഥകള്‍ പറയാന്‍ തനിക്ക് ഇഷ്ടമാണെന്നും അത് ഇനിയും ഒരുപാട് കാലം തുടരണമെന്നും ആഗ്രഹമുണ്ടെന്ന് ആമിര്‍ ഖാന്‍ പറഞ്ഞു. എന്നാല്‍ ഏറ്റവും വലിയ ആഗ്രഹം മഹാഭാരതം സിനിമയാക്കുക എന്നതാണെന്നും ആ പ്രൊജക്ട് താന്‍ നിര്‍മിക്കുമെന്നും ആമിര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
മഹാഭാരതം സിനിമയാക്കുക എന്നത് വലിയൊരു പ്രയത്‌നമാണെന്നും അതിന്റെ റൈറ്റിങ് പ്രോസസ്സിന് തന്നെ കുറച്ച് വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും ആമിര്‍ ഖാന്‍ പറയുന്നു. അഭിനേതാവെന്ന നിലയില്‍ ആ പ്രൊജക്ടില്‍ ഉണ്ടാകുമോ എന്ന് പറയാനാകില്ലെന്നും നിര്‍മാതാവായി താന്‍ ഉറപ്പായും ഉണ്ടാകുമെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. ഒരൊറ്റ സിനിമയില്‍ ഒതുക്കാന്‍ കഴിയുന്ന കഥയല്ല മഹാഭാരതമെന്ന് ആമിര്‍ ഖാന്‍ പറഞ്ഞു.

ഒന്നിലധികം സംവിധായകരെ വെച്ച് ആ പ്രൊജക്ട് പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ പ്ലാന്‍ ചെയ്യുന്നതെന്നും എല്ലാ ഭാഗങ്ങളും ഒരേ സമയത്ത് റിലീസ് ചെയ്യാനാണ് പ്ലാനെന്നും ആമിര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. ഒരു ഭാഗത്തിന് ശേഷം അടുത്തത് എന്ന് വിചാരിച്ചാല്‍ ഒരുപാട് സമയമെടുക്കുമെന്നും ലോര്‍ഡ് ഓഫ് ദി റിങ്‌സ് എന്ന ഹോളിവുഡ് സിനിമയുടെ മാതൃകയിലാണ് മഹാഭാരതം പ്ലാന്‍ ചെയ്യുന്നതെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു ആമിര്‍ ഖാന്‍.
‘കഥകള്‍ പറയാന്‍ എനിക്ക് എപ്പോഴും ഇഷ്ടമാണ്. ഇനിയും ഒരുപാട് കാലം അത് തുടരണമെന്നാണ് ആദ്യത്തെ ആഗ്രഹം. എന്നാല്‍ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഏറ്റവും വലിയ ആഗ്രഹം മഹാഭാരതം സിനിമയാക്കുക എന്നതാണ്. ആ പ്രൊജക്ടിന്റെ നിര്‍മാതാവായി ഞാന്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. അതില്‍ ഞാന്‍ അഭിനയിക്കുമോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ഓരോ കഥാപാത്രത്തിനും ഏത് നടനാണ് ചേരുക എന്ന് വഴിയേ നോക്കാം.

ആര് സംവിധാനം ചെയ്യുമെന്ന ചോദ്യത്തിനും വലിയ പ്രസക്തിയില്ല. കാരണം ഒരൊറ്റ സിനിമയില്‍ ഒതുക്കാന്‍ കഴിയുന്ന കഥയല്ല മഹാഭാരതം. രണ്ടോ മൂന്നോ ഭാഗങ്ങള്‍ വേണ്ടി വരും. ഒന്നിലധികം സംവിധായകരെ വെച്ച് ഒരേ സമയം ഷൂട്ട് ചെയ്യാനാണ് പ്ലാന്‍. എല്ലാ ഭാഗവും ഏതാണ്ട് ഒരേസമയം റിലീസ് ചെയ്യും. അല്ലാതെ ഒരു പാര്‍ട്ടിന് ശേഷം അടുത്തത് എന്ന് പ്ലാന്‍ ചെയ്താല്‍ ഒരുപാട് വര്‍ഷം വേണ്ടി വരും. ഹോളിവുഡ് ചിത്രം ലോര്‍ഡ് ഓഫ് ദി റിങ്‌സ് ഇത്തരത്തില്‍ ഷൂട്ട് ചെയ്ത സിനിമയാണ്,’ ആമിര്‍ ഖാന്‍ പറയുന്നു.
Content Highlight: Aamir Khan saying he will produce Mahabharata movie and process will same as of Lord Of The Rings