സൂറത്ത്: ഗുജറാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സൂറത്തില്‍ 27 ന് സീറ്റ് ലഭിച്ചതിന് പിന്നാലെ നന്ദിപ്രകടനവുമായി ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍.
സൂറത്തിലെ മൊത്തം സീറ്റില്‍ ബി.ജെ.പിക്ക് 93 സീറ്റുകളാണ് ലഭിച്ചത്. കഴിഞ്ഞതവണ 36 സീറ്റ് ലഭിച്ച കോണ്‍ഗ്രസിന് ഇത്തവണ സീറ്റുകളൊന്നും തന്നെ ലഭിച്ചിട്ടില്ല.
ഇതോടെയാണ് സൂറത്തില്‍ ബി.ജെ.പിയുടെ മുഖ്യ എതിരാളിയായി ആം ആദ്മി മാറിയത്.
” ഞങ്ങള്‍ക്ക് 27 എങ്കില്‍, അവര്‍ക്ക് 93 ആണ്. അക്കങ്ങള്‍ പ്രശ്‌നമല്ല. 10 എതിരാളികള്‍ക്ക് ഞങ്ങളുടെ പാര്‍ട്ടിയിലെ ഒരു നേതാവ് മതി. സൂറത്തിലെ ജനങ്ങള്‍ നിങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പദവി നല്‍കി. അവരെ (എതിരാളികള്‍) ഒരു തെറ്റും ചെയ്യാന്‍ അനുവദിക്കരുത്, ”കെജ്രിവാള്‍ അനുഭാവികളോട് പറഞ്ഞു.
കോണ്‍ഗ്രസിനെ എല്ലായിടത്തുനിന്നും തുടച്ചുനീക്കുകയാണെന്നും രാജ്യത്തുടനീളം ബി.ജെ.പിയെ വെല്ലുവിളിക്കുന്ന ഒരേയൊരു പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി ആണെന്നും കെജ്‌രിവാള്‍ പറഞ്ഞു.
മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 576 സീറ്റുകളില്‍ 480 സീറ്റുകളാണ് ലഭിച്ചത്. ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലാണ് മത്സരം നടന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക