പട്‌ന: ബീഹാറില്‍ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് റാലിക്കിടെ ജെ.ഡി.യു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് നേരെ ഉള്ളിയേറ്.
മധുബനിയില്‍ നടന്ന റാലിക്കിടെ തൊഴിലിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് നിതീഷിന് നേരെ ഉള്ളിയെറിഞ്ഞത്.
നിതീഷ് കുമാറിന് നേരെ ഉള്ളിയേറ് നടന്ന ഉടനെ വേദിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് ചുറ്റും നിന്ന് തടുത്തു. ഇഷ്ടികയും നിതീഷിന് നേരെ വലിച്ചെറിഞ്ഞിരുന്നു.
അതേസമയം, ആരെങ്കിലും തന്റെ നേരെ എന്തെങ്കിലും എറിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് സ്വാഗതം ചെയ്യുന്നുവെന്നാണ് നിതീഷ് കുമാര്‍ പ്രതികരിച്ചത്.
പ്രസംഗത്തിനിടെ ആര്‍.ജെ.ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവിനെതിരെ നിതീഷ് വിമര്‍ശനം നടത്തി.
ബീഹാറിലെ യുവാക്കള്‍ക്ക് 10 ലക്ഷം തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് പറയുന്ന തേജസ്വി 15 വര്‍ഷം തേജസ്വിയുടെ പാര്‍ട്ടി ബീഹാര്‍ ഭരിച്ചപ്പോള്‍ എന്തുചെയ്തുവെന്ന് ഓര്‍ക്കണമെന്നും നിതീഷ് പറഞ്ഞു.
ബീഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 28 ന് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നു. ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നു. ഇനി നവംബര്‍ 7 നാണ് അടുത്ത ഘട്ടം. നവംബര്‍ 10 നാണ് വോട്ടെണ്ണല്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക