രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഓരോ മണിക്കൂറിലും തൊഴില്‍രഹിതനായ ഒരാള്‍ വീതം ആത്മഹത്യ ചെയ്യുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. 2018ലെ ആത്മഹത്യാ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്.
1,34,516 ആത്മഹത്യകളാണ് 2018ല്‍ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 92,114 പുരുഷന്മാരും 42,319 സ്ത്രീകളുമാണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ‘ഇന്ത്യയിലെ ആത്മഹത്യകള്‍ 2018’ എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
തൊഴിലില്ലായ്മയെത്തുടര്‍ന്ന് 2018ല്‍ 12,936 പേര്‍ ആത്മഹത്യ ചെയ്‌തെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആ വര്‍ഷത്തെ ആകെ ആത്മഹത്യയുടെ 9.6 ശതമാനം വരുമത്. 18 നും 60 നും മധ്യേ പ്രായമുള്ളവരാണ് തൊഴിലില്ലായ്മയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.
10,687 പുരുഷന്മാരും 2,246 സ്ത്രീകളുമാണ് ഇക്കാരണത്താല്‍ ആത്മഹത്യ ചെയ്തത്.