തൃശ്ശൂരില്‍ പാറമടയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു; നാല് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
Kerala News
തൃശ്ശൂരില്‍ പാറമടയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു; നാല് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st June 2021, 9:35 pm

തൃശ്ശൂര്‍: തൃശ്ശൂര്‍ വാഴക്കോട് പാറമടയില്‍ സ്‌ഫോടനമുണ്ടായി ഒരാള്‍ മരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക് പറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പാറപൊട്ടിക്കാന്‍ പാറമടയില്‍ സൂക്ഷിച്ചിരുന്ന തോട്ടകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പാറമടയുടെ ഉള്ളിലുള്ള ചെറിയ കെട്ടിടത്തിലാടയിരുന്നു തോട്ടകള്‍ സൂക്ഷിച്ചിരുന്നത്.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. പാറമട ഉടമ അബുദുല്‍ സലാമിന്റെ
അനുജന്‍ നൗഷാദാണ് മരിച്ചത്. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വലിയ ഭൂമികുലുക്കം പോലെയാണ് സംഭവം അനുഭവപ്പെട്ടതെന്നും ലൈസന്‍സില്ലാത്തതിനെ തുടര്‍ന്ന്
ക്വാറി കുറച്ചുകാലമായി പൂട്ടിയിട്ടിരുന്നു എന്നും പ്രദേശവാസികള്‍ പറഞ്ഞു.

പാറമട മൂന്നു വര്‍ഷം മുമ്പ് സബ് കളക്ടര്‍ പൂട്ടിച്ചിരുന്നതാണെന്നും വിവരമുണ്ട്. ഇതിന് ശേഷം രാത്രി സമയത്ത് ക്വാറിയുടെ പ്രവര്‍ത്തനം നടക്കുന്നതായി ആരോപണമുണ്ടായിരുന്നു. മുള്ളൂര്‍ക്കര മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് പാറമട.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: One person was killed in an explosion at Vazhakode Paramada in Thrissur