national news
യു.പിയില്‍ ഒന്നര വയസുകാരിയെ പീഡനത്തിനിരയാക്കി; അയല്‍വാസി കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Nov 10, 04:33 am
Thursday, 10th November 2022, 10:03 am

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഒന്നര വയസുള്ള പെണ്‍കുഞ്ഞിനെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍
അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. യു.പിയിലെ മരേഹ്‌റയിലാണ് സംഭവം.

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതായും 25കാരനായ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നും ഇറ്റാഹ് എ.എസ്.പി ധനഞ്ജയ് സിംഗ് കുശ്വാഹ അറിയിച്ചു.

പിടിയിലായ യുവാവ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായും സംഭവത്തില്‍ പെണ്‍കുട്ടിക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അസ്വാഭാവികമായി പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടതോടെ സംശയം തോന്നിയ ബന്ധുക്കള്‍ സംഭവസ്ഥലത്തെത്തെത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടതായാണ് വീട്ടുകാരുടെ മൊഴി.

CONTENT HIGHLIGHT: One and a half year old girl was molested in Uttar Pradesh Police arrested the neighbor