ഒമിക്രോണ്‍ ഇന്ത്യയിലും
Omicron
ഒമിക്രോണ്‍ ഇന്ത്യയിലും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd December 2021, 4:57 pm

ബെംഗളൂരു:കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള രണ്ട് പേര്‍ക്കാണ്‍ ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചത്.

66ഉം 46ഉം വയസ്സുള്ള പുരുഷന്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

രോഗികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ദക്ഷിണാഫ്രിക്കയില്‍ നിന്നുമെത്തിയ രണ്ട് പേരിലാണ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ചിരുന്ന ഇവരുടെ സ്രവസാമ്പിളികള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരുന്നു.

കഴിഞ്ഞമാസം 16ന് ബാംഗ്ലൂരിലെത്തിയ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ 66കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ വകഭേദം വന്ന വൈറസാണ് രോഗത്തിന് കാരണമായത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിശദപരിശോധനയ്ക്കായി സാമ്പിള്‍ ദല്‍ഹിയിലേക്കയച്ചത്.

ഇയാളില്‍ നിന്നും സമ്പര്‍ക്കത്തിലൂടെയാണ് 46 വയസ്സുകാരനും രോഗബാധയേറ്റത് എന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

ദല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം ബെംഗളൂരുവില്‍ എത്തിച്ചേര്‍ന്ന ഇവരോടൊപ്പം വിമാനത്തില്‍ ഉണ്ടായിരുന്നവരെ സര്‍ക്കാര്‍ നീരീക്ഷിച്ചു വരികയാണ്.

ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Omicron in India