ഒരു ഓവറില്‍ മൂന്ന് നോബോള്‍, അടിച്ചത് 43 റണ്‍സ്; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടില്‍ ഇംഗ്ലണ്ടുകാരന്‍!
Sports News
ഒരു ഓവറില്‍ മൂന്ന് നോബോള്‍, അടിച്ചത് 43 റണ്‍സ്; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടില്‍ ഇംഗ്ലണ്ടുകാരന്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 27th June 2024, 9:08 am

സസെക്‌സും ലെസ്റ്റര്‍ഷെയറും തമ്മിലുള്ള കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ഇംഗ്ലണ്ട് നാഷണല്‍ ക്രിക്കറ്റ് ടീം പേസര്‍ ഒല്ലി റോബിന്‍സണ്‍ ക്രിക്കറ്റ് ചരിത്രത്തിലെ നാണംകെട്ട റെക്കോഡാണ് സ്വന്തമാക്കിയത്.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ലെസ്റ്റര്‍ ഷെയര്‍ ബാറ്റര്‍ ലൂയിസ് കിമ്പര്‍ ആണ് ഒലിറോബിന്‍സനെ തകര്‍ത്തത്. 59 ഓവറില്‍ തന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കൊണ്ട് ഒലി റോബിന്‍സന് ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ മോശം നേട്ടമാണ് ബാറ്റര്‍ വാങ്ങിക്കൊടുത്തത്.

കൗണ്ടിയില്‍ മൂന്ന് നോബോളുകള്‍ ഉള്‍പ്പെടെയായിരുന്നു ഒല്ലി അടി വാങ്ങിക്കൂട്ടിയത്. ആദ്യ പന്തില്‍ തന്നെ കൂറ്റന്‍ സിക്‌സര്‍ നേടി ലൂയിസ് രണ്ടാം പന്തില്‍ ഫോറും അടിച്ചു അത് ഒരു നോബോള്‍ ആയതോടെ അടുത്ത പന്തില്‍ വീണ്ടും ബാറ്റര്‍ ഫോര്‍ അടിച്ചു. സമ്മര്‍ദത്തില്‍ കുരുങ്ങിയ ബൗളര്‍ മൂന്നാം പന്തില്‍ വീണ്ടും സിക്‌സര്‍ പറത്തിയപ്പോള്‍ അതും ഒരു നോബോളില്‍ കലാശിക്കുകയായിരുന്നു. അഞ്ചാം പന്തില്‍ റോബിന്‍സണ്‍ ഒരു ഫോര്‍ നേടി.

എന്നാല്‍ ആറാം പന്ത് വീണ്ടും ഒരു നോബോള്‍ എറിഞ്ഞ് ബൗണ്ടറി വഴങ്ങിയപ്പോള്‍ 43 റണ്‍സ് ആണ് താരം ഓവറില്‍ വിട്ടുകൊടുത്തത്. കൗണ്ടില്‍ ക്രിക്കറ്റ് നിയമം അനുസരിച്ച് ഒരു നോബോളിന് രണ്ട് റണ്‍സ് ആണ് എക്‌സ്ട്രാസില്‍ ഉള്‍പ്പെടുത്തുക. ഇതോടെ മൊത്തം 9 പന്തില്‍ നിന്ന് 43 റണ്‍സാണ് ഒലി റോബിന്‍സണ്‍ ലൂയിസ് കിംബറിനെതിരെ നേടിയത്.

ഇതോടെ ഇംഗ്ലീഷ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ അലക്‌സ് ട്യൂഡറെ മറികടന്ന് നാണക്കേടിന്റെ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് റോബിന്‍സണ്‍. 1998ല്‍ 38 റണ്‍സ് വഴങ്ങിയാണ് അലക്‌സ് കൗണ്ടിയില്‍ ഏറ്റവും കൂടുല്‍ റണ്‍സ് വിട്ടുകൊടുക്കുന്ന താരമായത്.

Also Read: മലയാളത്തിന്റെ പ്രൊഫൈൽ ഇന്ത്യൻ സിനിമയ്ക്ക് മുന്നിൽ കെട്ടിപ്പൊക്കിയത് അവരും അവരുടെ ചിത്രങ്ങളുമാണ്: ജിസ് ജോയ്

നേരത്തെ നടന്ന കൗണ്ടി ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ യുവ സ്പിന്‍ ബൗളര്‍ ഷോയിബ് ബഷീറും ഒരു ഓവറില്‍ 38 റണ്‍സ് വഴങ്ങിയിരുന്നു. ഇപ്പോള്‍ ഈ പട്ടികയില്‍ ലൂയിസ് ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കുന്ന താരമായിരിക്കുകയാണ്.

Content Highlight: Ollie Robinson In Unwanted Record Achievement In Cricket