റിയാദ്: റിയാദ് ഒ.ഐ.സി.സി ആലപ്പുഴ ജില്ല വാര്‍ഷിക കുടുംബ സംഗമം വിപുലമായ പരിപാടികളോടെ തച്ചടി പ്രഭാകരന്‍ നഗറില്‍ (സുല്‍ത്താന അല്‍ നഖീല്‍ ഇസ്തിറാഹ) നടന്നു. പ്രസിഡന്റ് സുഗതന്‍ നൂറനാടിന്റെ അധ്യക്ഷതയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.
സത്താര്‍ കായംകുളം ആമുഖവും എബ്രഹാം ചെങ്ങന്നൂര്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു . സജി കായംകുളം ,അബ്ദുള്ള വല്ലാഞ്ചിറ, രഘുനാഥ് പറശിനിക്കടവ്, അഷറഫ് വടക്കേവിള, ബി.ഷൈജു കണ്ടപ്പുറം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നൗഷാദ് കറ്റാനം സ്വാഗതവും സുരേഷ് ബാബു ഇരിക്കല്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് മുജീബ് കായംകുളത്തിനെയും സാഹിത്യ രംഗത്ത് നിന്നും സലീന സമദ്, മഞ്ജുള ശിവദാസ് എന്നിവരെയും ആദരിച്ചു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന യു.ഡി എഫ് പടയൊരുക്കം ജാഥയിലേക്കുള്ള ഒപ്പ് ശേഖരണത്തിന് ഷിഹാബ് പോളക്കുളം, യൂസഫ് കുഞ്ഞു കായംകുളം, നജീബ്, കമറുദ്ധീന്‍ താമരക്കുളം, ജാഫര്‍ കാപ്പില്‍, ജയശങ്കര്‍ പ്രസാദ്, സാജിദ് ആലപ്പുഴ, സോണി കുട്ടനാട്, രാജന്‍ കാരിച്ചാല്‍, ബഷീര്‍ ചൂനാട് , ബിജു വെണ്‍മണി എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങിനു അജയന്‍ ചെങ്ങുന്നൂര്‍, രാജു വഴിപാടി, ജെയിംസ് മാങ്കം കുഴി എന്നിവര്‍ നേതൃത്വം നല്‍കി.
റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ് ബ്യുറോ