ഓ​ട്സ് ക​ഴി​ക്കാ​നു​മു​ണ്ട് ചി​ല രീ​തി​ക​ൾ
Life Style
ഓ​ട്സ് ക​ഴി​ക്കാ​നു​മു​ണ്ട് ചി​ല രീ​തി​ക​ൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd September 2019, 3:24 pm

ഏ​ത് പ്രാ​യ​ക്കാ​ര്‍ക്കും ഉ​ത്ത​മ​മാ​യൊ​രു ഭ​ക്ഷ​ണ​മാ​ണ് ഓ​ട്‌​സ്. ഫൈ​ബ​ര്‍ ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട് എ​ന്ന​തി​നാ​ല്‍ ത​ന്നെ പെ​ട്ടെ​ന്ന് ദ​ഹി​ക്കു​ക​യും ചെ​യ്യും. എ​ല്ലു​ക​ള്‍ക്കും പ​ല്ലു​ക​ള്‍ക്കും കൂ​ടു​ത​ല്‍ ബ​ലം കി​ട്ടാ​ന്‍ സ​ഹാ​യി​ക്കു​ന്ന ഭ​ക്ഷ​ണം കൂ​ടി​യാ​ണ് . കാ​ത്സ്യം, പ്രോ​ട്ടീ​ന്‍, മ​ഗ്നീ​ഷ്യം, ഇ​രു​മ്പ്, സി​ങ്ക്, മാം​ഗ​നീ​സ്, ത​യാ​മി​ന്‍, വി​റ്റാ​മി​ന്‍ ഇ ​എ​ന്നി​വ ഓ​ട്സി​ല്‍ ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്. അ​സു​ഖ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന ഫൈ​റ്റോ ഈ​സ്ട്ര​ജ​ന്‍സും ഫൈ​റ്റോ കെ​മി​ക്ക​ല്‍സും ഓ​ട്സി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. കൊ​ള​സ്ട്രോ​ള്‍ ഉ​ള്ള​വ​രോ​ട് ഓ​ട്സ് ക​ഴി​ക്കാ​ന്‍ ഡോ​ക്ട​ര്‍മാ​ര്‍ നി​ര്‍ദേ​ശി​ക്കു​ന്ന​തി​ന്റെ പ്ര​ധാ​ന കാ​ര​ണ​വും ഇ​താ​ണ്.
ക്യാ​ന്‍സ​റി​നെ ചെ​റു​ക്കാ​നു​ള്ള ക​ഴി​വ് ഓ​ട്സി​നു​ണ്ട്. ഇ​ത് ശ​രീ​ര​ത്തി​ലെ ബൈ​ല്‍ ആ​സി​ഡു​ക​ളെ ത​ട​ഞ്ഞ് ശ​രീ​ര​ത്തി​ലെ വി​ഷാം​ശം കു​റ​യ്ക്കു​ന്നു.


പ്ര​മേ​ഹ​രോ​ഗി​ക​ള്‍ ഓ​ട്സ് ക​ഴി​ച്ചാ​ല്‍ ശ​രീ​ര​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ തോ​ത് നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കും. മ​ല​ബ​ന്ധം പ്ര​ശ്‌​നം ഒ​ഴി​വാ​ക്കാ​ന്‍ ന​ല്ലൊ​രു ഭ​ക്ഷ​ണ​മാ​ണ് ഓ​ട്‌​സ്.​എ​ന്നാ​ല്‍ ഓ​ട്‌​സി​നെ ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ച് കേ​ട്ട് അ​ത് വെ​റു​തേ​യ​ങ്ങ് ക​ഴി​ക്കാ​ന്‍ വ​ര​ട്ടെ. വെ​റു​തെ അ​ങ്ങ് ക​ഴി​ച്ചാ​ല്‍ പോ​ര ക​ഴി​ക്കേ​ണ്ട പോ​ലെ ക​ഴി​ച്ചാ​ല്‍ മാ​ത്ര​മേ ഓ​ട്‌​സ് ഉ​ദേ​ശി​ക്കു​ന്ന ഫ​ലം ന​ല്‍കു​ക​യു​ള്ളൂ. ഓ​ട്‌​സ് ഉ​ണ്ടാ​ക്കി​യി​ട്ട് അ​തി​നു മു​ക​ളി​ല്‍ മ​ധു​ര​മു​ള്ള ടോ​പ്പി​ങ്‌​സ് ചേ​ര്‍ത്തു ക​ഴി​ച്ചാ​ല്‍ ഒ​രു ഗു​ണ​വും ല​ഭി​ക്കി​ല്ല. എ​ങ്ങ​നെ​യൊ​ക്കെ ഓ​ട്‌​സ് ഉ​പ​യോ​ഗി​ക്കാം എ​ന്നു നോ​ക്കാം.

യാ​തൊ​രു​വി​ധ ഫ്‌​ലേ​വ​റു​ക​ളും ചേ​ര്‍ക്കാ​ത്ത ഓ​ട്‌​സ് വാ​ങ്ങി​ക്കു​ക. പാ​യ്ക്ക് ചെ​യ്തു ല​ഭി​ക്കു​ന്ന ഓ​ട്‌​സ് പ​ല​പ്പോ​ഴും അ​മി​ത​മാ​യി ഷു​ഗ​ര്‍ ചേ​ര്‍ത്ത​ത് ആ​ണ്. ഇ​തി​ലെ ആ​വ​ശ്യ​മി​ല്ലാ​ത്ത കാ​ല​റി വി​ന​യാ​കു​ക​യേ​യു​ള്ളൂ. ഫ്ലേ​വ​ര്‍ ഓ​ട്‌​സി​ല്‍ 70 ശ​ത​മാ​നം അ​ധി​ക കാ​ല​റി അ​ട​ങ്ങി​യി​രി​ക്കു​ന്നു. അ​തു​കൊ​ണ്ട് സാ​ധാ​ര​ണ പ്ലെ​യി​ന്‍ ഓ​ട്‌​സ് വാ​ങ്ങു​ക.​വ​ണ്ണം കു​റ​യ്ക്കാ​ന്‍ ഏ​റ്റ​വും സ​ഹാ​യ​ക​മാ​യ ഒ​ന്നാ​ണ് ഫൈ​ബ​ര്‍. അ​ത് ഓ​ട്‌​സി​ല്‍ ധാ​രാ​ളം ഉ​ണ്ട്. എ​ന്നു​ക​രു​തി ഓ​ട്‌​സ് ക​ഴി​ക്കു​മ്പോ​ള്‍ രു​ചി കൂ​ട്ടാ​ന്‍ മ​ധു​രം ചേ​ര്‍ക്കു​ന്ന​ത് വി​പ​രീ​ത ഫ​ലം ന​ല്‍കും.

ഇ​നി എ​ന്തെ​ങ്കി​ലും ടോ​പ്പി​ങ്‌​സ് വേ​ണ​മെ​ന്നു തോ​ന്നി​യാ​ല്‍ റാ​സ്ബെ​റി, ബ്ലൂ​ബെ​റി, സ്‌​ട്രോ​ബെ​റി എ​ന്നി​വ ചേ​ര്‍ത്ത് ക​ഴി​ക്കാം. ഓ​ട്‌​സി​ല്‍ മേ​പ്പി​ള്‍ സി​റ​പ്, തേ​ന്‍ എ​ന്നി​വ ക​ഴി​ക്കു​ന്ന​ത് ഗു​ണ​ക​രം ത​ന്നെ​യാ​ണ്. പ​ക്ഷേ ഇ​തി​ല്‍ അ​ധി​ക കാ​ല​റി ഉ​ണ്ട്. അ​ത് വ​ണ്ണം​വ​യ്ക്കാ​നേ ഉ​പ​ക​രി​ക്കൂ. ഒ​രു എ​ത്ത​പ്പ​ഴം അ​ല്ലെ​ങ്കി​ല്‍ ഷു​ഗ​ര്‍ കു​റ​ഞ്ഞ എ​ന്തെ​ങ്കി​ലും സ്വീ​റ്റ്‌​ന​റു​ക​ള്‍ ചേ​ര്‍ത്തു ക​ഴി​ക്കു​ന്ന​താ​ണ് ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം. പാ​ലും വെ​ള്ള​വും ചേ​ര്‍ത്ത് അ​തി​ല്‍ ഓ​ട്‌​സ് വേ​വി​ച്ച് ക​ഴി​ക്കു​ന്ന​താ​ണ് ഏ​റെ ന​ല്ല​ത്. ഗു​ഗ​ന്ധ വ്യ​ഞ്ജ​ന​ങ്ങ​ളും ആ​ല്‍മ​ണ്ട് മി​ല്‍ക്ക്, ഫ്രൂ​ട്ട്‌​സ് എ​ന്നി​വ ചേ​ര്‍ത്ത് ഓ​ട്‌​സ് ക​ഴി​ക്കാ​വു​ന്ന​താ​ണ്. ഒ​ന്നോ ര​ണ്ടോ മു​ട്ട​യു​ടെ വെ​ള്ള ചേ​ര്‍ത്ത് ഓ​ട്‌​സ് ക​ഴി​ക്കു​ന്ന​തും ന​ല്ല​താ​ണ്. പ്രോ​ട്ടീ​നും ഫൈ​ബ​റും ധാ​രാ​ള​മ​ട​ങ്ങി​യ ഈ ​മീ​ല്‍സ് തീ​ര്‍ച്ച​യാ​യും ഭാ​രം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കും.