Advertisement
KERALA BYPOLL
എന്‍.എസ്.എസ് പരസ്യമായി ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല, ശരിദൂരമായിരുന്നു ഞങ്ങളുടെ നിലപാട്; ജി സുകുമാരന്‍ നായര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 24, 06:43 am
Thursday, 24th October 2019, 12:13 pm

കോട്ടയം: വട്ടിയൂര്‍കാവ് അടക്കമുള്ള മണ്ഡലങ്ങളില്‍ എന്‍.എസ്.എസ് ഒരു പാര്‍ട്ടിയെയും പിന്തുണച്ചിട്ടില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എല്‍.ഡി.എഫിനോ യു.ഡി.എഫിനോ ബി.ജെ.പിക്കോ വോട്ട് ചെയ്യണമെന്നോ ചെയ്യരുതെന്നോ എന്‍.എസ്.എസ് പറഞ്ഞിട്ടില്ലെന്നും തങ്ങളുടെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഇന്ത്യന്‍ എക്‌സപ്രസ് മലയാളത്തിനോടായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം ”എന്‍.എസ്.എസ് പരസ്യമായി ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല ശരിദൂരമായിരുന്നു ഞങ്ങളുടെ നിലപാട്. കോണ്‍ഗ്രസിനോ കമ്മ്യൂണിസ്റ്റിനോ ബിജെപിക്കോ ഏതെങ്കിലും സമുദായത്തില്‍പ്പെട്ടവര്‍ക്കോ വോട്ട് ചെയ്യണമെന്നോ അല്ലെങ്കില്‍ ഏതെങ്കിലും സമുദായത്തില്‍പ്പെട്ടവര്‍ക്ക് വോട്ട് ചെയ്യാന്‍ പാടില്ലെന്നോ എന്റെ ഒരു പ്രസ്താവനയും എന്‍എസ്എസിന്റ പേരില്‍ വന്നിട്ടില്ല. ഒരു അവകാശവാദവുമില്ല, ഒരു ആശങ്കയുമില്ല, ഒരു പ്രത്യേക നേട്ടവും ഇതില്‍ ഞങ്ങള്‍ കാണുന്നുമില്ല,” എന്നുമായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണമാണ് തെറ്റിദ്ധാരണ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വട്ടിയൂര്‍കാവില്‍ എന്‍.എസ്.എസിന്റെ നിലപാട് മറ്റൊരു രീതിയില്‍ തിരിച്ചടിയായോയെന്ന് പരിശോധിക്കണമെന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മോഹന്‍ കുമാര്‍ പ്രതികരിച്ചത്. 23000 വോട്ടുകള്‍ക്ക് പിന്നിലായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം ഇവിടെ. എന്നാല്‍ ഇത്തവണ യു.ഡി.എഫ് കോട്ടകള്‍ ഇളക്കിക്കൊണ്ടാണ് ഇവിടെ എല്‍.ഡി.എഫിന്റെ മുന്നേറ്റം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

14251 വോട്ടിനാണ് പ്രശാന്തിന്റെ ജയം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എല്‍.ഡി.എഫ് ഉപതെരഞ്ഞെടുപ്പില്‍ അതിശയിപ്പിക്കുന്ന ജയത്തിലേക്കാണ് എത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video