ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ആക്ടീവായ ആളല്ല താനെന്നും അതുകൊണ്ട് തന്നെ ഇഷ്ടംപോലെ സമയവും മനസമാധാനവും തനിക്കുണ്ടെന്നും നടി ഹണി റോസ്.
ഇന്‍സ്റ്റഗ്രാമിന്റെയും മറ്റും തുടക്കകാലത്ത് വളരെ മോശം കമന്റിട്ടിരുന്ന ആളുകളെ അപേക്ഷിച്ച് ഇപ്പോള്‍ അത്തരക്കാര്‍ കുറവാണെന്നും നല്ല കമന്റുകള്‍ക്ക് സമയം കിട്ടുന്നതനുസരിച്ച് മറുപടി കൊടുക്കാറുണ്ടെന്നും ഹണി റോസ് പറയുന്നു.
സോഷ്യല്‍ മീഡിയയിലെ സ്വന്തം പേജില്‍ വരുന്ന കമന്റുകള്‍ ശ്രദ്ധിക്കാറുണ്ടോ എന്ന ചോദ്യത്ത് ഫേസ്ബുക്കില്‍ താനത്ര ആക്ടീവല്ലെന്നും ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത് കുറവാണെന്നുമായിരുന്നു താരത്തിന്റെ മറുപടി. ‘അത്രയും മനസമാധാനമുണ്ട്. വെറുതേ സമയം കളയുകയും വേണ്ട.
ഇപ്പോള്‍ നല്ല കമന്റുകളാണ് കൂടുതലും കാണുന്നത്. ഇന്‍സ്റ്റഗ്രാമിന്റെയും മറ്റും തുടക്കകാലത്ത് വളരെ മോശം കമന്റിട്ടിരുന്ന ആളുകളെ അപേക്ഷിച്ച് ഇപ്പോള്‍ അത്തരക്കാര്‍ കുറവാണ്. നല്ല കമന്റുകള്‍ക്ക് സമയം കിട്ടുന്നതനുസരിച്ച് മറുപടി കൊടുക്കാറുണ്ട്’, ഹണി റോസ് പറയുന്നു.
സിനിമയില്ലാത്ത സമയം ചെലവഴിക്കുന്നത് എങ്ങനെയാണെന്ന ചോദ്യത്തിന് വീട്ടില്‍ കുറേ ചെടുകളുണ്ടെന്നും അവയെ പരിപാലിക്കുന്നത് തനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണെന്നുമായിരുന്നു താരത്തിന്റെ മറുപടി. പിന്നെ വര്‍ക്കൗട്ടും കാര്യങ്ങളുമൊക്കെയുണ്ട്. ഇടയ്ക്ക് ഓണ്‍ലൈനായി ഡിഗ്രിക്ക് പഠിത്തവുമുണ്ടായിരുന്നു.
കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷായിരുന്നു മെയിന്‍. പല കാരണങ്ങളാല്‍ എഴുതാന്‍ കഴിയാതെ പോയ പരീക്ഷകളുണ്ടായിരുന്നു. അതൊക്കെ എഴുതി. പ്രൊഫഷനും പഠിത്തവും ഒരുമിച്ച് കൊണ്ടുപോകുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ സെമസ്റ്ററിനും പരീക്ഷകളുണ്ട്. നമ്മള്‍ തലയില്‍ കയറാത്ത ഒരു സബ്ജക്ട് എടുത്താല്‍ തിരക്കുകള്‍ക്കിടയില്‍ പഠിക്കാന്‍ പാടായിരിക്കും, ഹണി റോസ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക