മുംബൈ: മഹാരാഷ്ട്രയില്‍ല കര്‍ശനമായ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തില്‍ നേര്‍ത്ത പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 10 ലക്ഷം കൊവിഡ് കേസുകള്‍ ഉണ്ടാകുമെന്നാണ് സംസ്ഥാനം കണക്കായിതെന്നും എന്നാല്‍ ഇതുവരെ ഏഴ് ലക്ഷം കൊവിഡ് പോസിറ്റീവ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാരിന് ആലോചിച്ചുകൂടെ എന്ന് ബോംബെ ഹൈക്കോടി ചോദിച്ചിരുന്നു.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷത്തെ പോലെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സമയമായോ എന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി ചോദിച്ചത്.
നിലവില്‍ ലോക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണം മാത്രമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ ഫലപ്രദമാണോ എന്ന് കോടതി ചോദിച്ചു.
കുറഞ്ഞത് 15 ദിവസമെങ്കിലും ആളുകള്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ വീടുകളില്‍ തന്നെ നിന്നാല്‍ കൂടുതല്‍ മികച്ച ഫലം ഉണ്ടാകുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും കോടതി നിരീക്ഷിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക