റിയാദ്: പരിശോധനാ സമയത്ത് ഇക്കാമ കൈവശം ഇല്ലാതിരിക്കുക, സമയപരധി കഴിഞ്ഞ ഇക്കാമ കൈയില്‍ സൂക്ഷിക്കുക തുടങ്ങിയ ചെറിയ കുറ്റങ്ങള്‍ക്ക് പ്രവാസികളെ ഇനി മുതല്‍ ജയിലിലടയ്ക്കില്ല. പാസ്‌പോര്‍ട്ട് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.
വലിയ കുറ്റങ്ങള്‍ക്ക് മാത്രമേ പാസ്‌പോര്‍ട്ട് പോലീസിന് ഇനി പ്രവാസികളെ ജയിലിലടയ്ക്കാന്‍ കഴിയുകയുള്ളുമെന്നും പാസ്‌പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. ഇക്കാമ സംബന്ധിച്ച് പ്രവാസികള്‍ക്കെതിരെയുള്ള കേസുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ പുതിയ നടപടി.
ഇക്കാമ സംബന്ധിച്ച ചെറിയ കുറ്റങ്ങളില്‍ അകപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന 700 മുതല്‍ 900 വരെ പ്രവാസികളെ ഒരു ദിവസത്തിനുള്ളില്‍ മോജിപ്പിച്ചെന്നും ഡയറക്ടര്‍ അറിയിച്ചു. ഇക്കാമ കൈയിലില്ലാത്ത സാഹചര്യത്തില്‍ പാസ്‌പോര്‍ട്ട് അധികൃതര്‍ക്ക് പ്രവാസികള്‍ക്കെതിരെ പിഴ ചുമത്താമെന്നും അദ്ദേഹം പറഞ്ഞു.