ന്യൂദല്‍ഹി: സൗജന്യമായി മണ്ണെണ്ണ നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം നിഷേധിച്ചു. സബ്‌സിഡി ഇല്ലാതെയാണ് കേരളത്തിന് 12,0000 ലിറ്റല്‍ മണ്ണെണ്ണ കേന്ദ്രം അനുവദിച്ചത്.
സബസിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രസര്‍ക്കാറിന് കത്തയച്ചു.
നേരത്തെ കേരളത്തിന് സൗജന്യ അരി നല്‍കണമെന്ന ആവശ്യവും കേന്ദ്രം നിഷേധിച്ചിരുന്നു. കേരളത്തിന് അനുവദിച്ച 89,540 മെട്രിക് ടണ്‍ അരിക്ക് കിലോഗ്രാമിന് 25 രൂപ വീതം ഇടാക്കുമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് അറിയിക്കുകയായിരുന്നു.
എന്നാല്‍ തീരുമാനം വിവാദമായതോടെ അരിക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് നേരത്തെ കേന്ദ്രം പുറത്തുവിട്ട ഉത്തരവ് ഇതുവരെ പിന്‍വലിച്ചിട്ടില്ല.
പ്രളയബാധിത മേഖലയിലെ ഓരോ കുടുംബത്തിനും 15 കിലോ വീതം മാസംതോറും നല്‍കാനാണ് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ അരി ആവശ്യപ്പെട്ടത്.