ന്യൂദല്‍ഹി: മുസ്‌ലിം എജുക്കേഷണല്‍ സൊസൈറ്റിയുടെ (എം.ഇ.എസ്) കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്ര ധാരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലറിനെതിരെ മതസംഘടനകളുടെ പ്രതിഷേധം ശക്തമാവുന്നതിനിടെ പ്രതികരണവുമായി എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. സ്ത്രീകളെ മുഖം മറയ്പ്പിക്കുക എന്നത് ശരിയല്ല എന്നാണ് തങ്ങളുടെ കാഴ്ചപ്പാടെന്നും, വിഷയം മതസംഘടനകളോട് കൂടിയോലോചിക്കേണ്ട കാര്യമില്ലെന്നും ഫസല്‍ ഗഫൂര്‍ മലപ്പുറത്ത് പറഞ്ഞു.
‘സ്ത്രീകളെ മുഖം മറപ്പിക്കുന്നത് ശരിയല്ല എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. ഞങ്ങളുടെ സ്ഥാപനങ്ങളില്‍ അത് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അത് മാത്രമല്ല, സംസ്‌കാരശൂന്യമായ ഒരു വസ്ത്രവും പാടില്ല എന്നാണ് അതില്‍ പറഞ്ഞിട്ടുള്ളത്’- ഫസല്‍ ഗഫൂര്‍ പറയുന്നു.
കോളേജുകളുടെ ആഭ്യന്തര കാര്യങ്ങളില്‍ മാനേജ്‌മെന്റിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് വിധി. മുസ് ലിം സ്ത്രീകളുടെ മുഖം മറയ്ക്കുന്നത് പുതിയ സംസ്‌കരമാണെന്നും, 99 ശതമാനം മുസ്‌ലിം സ്ത്രീകളും മുഖം മറയ്ക്കുന്നവരല്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.