Advertisement
Daily News
ടീം 5ല്‍ ശ്രീശാന്തിന്റെ നായിക നിക്കി ഗല്‍റാണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Apr 02, 06:33 am
Saturday, 2nd April 2016, 12:03 pm

nikkiക്രിക്കറ്റ് നിക്കിയുടെ ഭാഗ്യമാണെന്നു തോന്നുന്നു. ക്രിക്കറ്റ് പ്രമേയമാക്കിയുള്ള 1983 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു കടന്നുവന്ന നിക്കി വീണ്ടും ക്രിക്കറ്റുമായി ബന്ധമുള്ള മറ്റൊരു ചിത്രം ചെയ്യുന്നു.

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ടീം 5 എന്ന ചിത്രത്തില്‍ നായികയാവുന്നത് നിക്കി ഗല്‍റാണിയാണ്. ബൈക്ക് റേസറായ ശ്രീശാന്തിനെ പ്രണയിക്കുന്ന മോഡേണ്‍ പെണ്‍കുട്ടിയുടെ വേഷത്തിലാണ് ചിത്രത്തില്‍ നിക്കി പ്രത്യക്ഷപ്പെടുന്നത്.

ശ്രീശാന്തിന്റെ ആദ്യ മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് നിക്കി പറയുന്നു. കുട്ടിക്കാലം മുതലേ ശ്രീശാന്തിനെ അറിയാമായിരുന്നു. തന്റെ സഹോദരിയുടെ സുഹൃത്താണ് ശ്രീശാന്തെന്നും നിക്കി വ്യക്തമാക്കി.

തന്നെ താരമാക്കിയത് മലയാള സിനിമയാണ്. വലിയൊരു ക്രിക്കറ്റ് ഫാനാണ് ഞാന്‍. ക്രിക്കറ്റ് ആധാരമാക്കിയുള്ള 1983 എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ തുടക്കമിട്ടത്. ഇപ്പോള്‍ ശ്രീശാന്തിനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയത് ഇരട്ടിമധുരമാണെന്നും നിക്കി വ്യക്തമാക്കി.

സുരേഷ് ഗോവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.