മോസില്ല ഫയര്‍ ഫോക്‌സിന് പുതിയ അപ്‌ഡേറ്റ് നിലവില്‍വന്നു. “ഫയര്‍ഫോക്സ് ക്വോണ്‍ടം 59” എന്നു വിളിക്കുന്ന അപ്ഡേറ്റിലൂടെ കംപ്യൂട്ടറുകളില്‍ മെച്ചപ്പെട്ട ലോഡിംഗ് ടൈമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
മോസില്ലയുടെ സൈറ്റില്‍ നിന്ന് ഫയര്‍ഫോക്സ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ഏറ്റവും പുതിയ വേര്‍ഷന്‍ തന്നെ ലഭിക്കും. മോസില ഇപ്പോള്‍ ഉപയോഗിക്കുന്നവര്‍ക്ക് അപ്ഡേറ്റ് നോട്ടിഫിക്കേഷന്‍ കിട്ടുകയോ അല്ലെങ്കില്‍ ഓട്ടോ അപ്ഡേറ്റ് നടക്കുയോ ചെയ്തിട്ടുണ്ടാകും.
ഉപഭോക്താക്കള്‍ക്ക് ഏറ്റവും അധികം വിശ്വാസിക്കാവുന്ന ബ്രൗസറുകളിലൊന്നാണ് മോസില്ല ഫയര്‍ഫോക്‌സ്. പുതിയ അപ്‌ഡേറ്റിലും ഉപഭോക്താക്കളുടെ സ്വകാര്യതയെ മാനിച്ചാണ് മോസില്ല എത്തിയിരിക്കുന്നത്. ക്രോസ് ട്രാക്കിംഗ് ഉണ്ടാകില്ല, പ്രൈവറ്റ് ബ്രൗസിങ് മോഡ് ശാക്തീകരിച്ചു തുടങ്ങിയവയാണ് പുതിയ മാറ്റങ്ങള്‍.
കൂടാതെ, ലോഡിങ് ടൈം മെച്ചപ്പെടുത്തുകയും സ്‌ക്രീന്‍ഷോട്ടുകളില്‍ നോട്ട് കുറിക്കാനുള്ള ഓപ്ഷനും അവ ക്രോപു ചെയ്യാനുമുള്ള അവസരവും ഉണ്ടായിരിക്കുമെന്ന് കമ്പനി പറഞ്ഞു. ഉപയോക്താവിന് ഇഷ്ടപ്പെട്ട ടോപ് സൈറ്റുകളെ ബ്രൗസറിന്റെ ഹോം പേജില്‍ കൂടുതല്‍ നന്നായി ക്രമീകരിക്കാനും സാധിക്കും. മാക് ഉപയോക്താക്കള്‍ക്കായി ഓഫ്-മെയ്ന്‍-ത്രെഡ് പെയ്ന്റിങും (OMTP) കോണ്ടുവന്നിട്ടുണ്ട്. ഇതിലൂടെ ഗ്രാഫിക്സ് കൂടുതല്‍ വേഗത്തില്‍ റെന്‍ഡര്‍ ചെയ്യുമെന്നാണ് മോസില്ല പറയുന്നത്.