Malayalam Cinema
ദുല്‍ഖറിന്റെ നിര്‍മ്മാണത്തില്‍ പുതിയ ചിത്രം; 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍'; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Feb 03, 04:12 pm
Wednesday, 3rd February 2021, 9:42 pm

കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്.

വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നിര്‍മ്മാണ രംഗത്ത് നിന്ന് വിതരണ രംഗത്തേക്കും ഈ ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസ് കടന്നിരിക്കുകയാണ്. ദുല്‍ഖര്‍ വിതരണത്തിന് എത്തിച്ച് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം ഇതായിരിക്കും.

രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇതിന് പുറമെ ജോണി ആന്റണി, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ക്യാമറ എല്‍ദോ ഐസക്, എഡിറ്റര്‍ കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍,

പ്രൊജക്ട് ഡിസൈന്‍ ജയ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍, ആര്‍ട് അഖില്‍ രാജ് ചിറായില്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് ജിതീഷ് പൊയ്യ,

അസോസിയേറ്റ്‌സ് ഡയറക്ടര്‍മാര്‍ കിരണ്‍ റാഫേല്‍, ബിന്റോ സ്റ്റീഫന്‍, പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഫോട്ടോ ഗിരീഷ് ചാലക്കുടി, സ്റ്റില്‍സ് നിഡാദ് കെ എന്‍, പോസ്റ്റര്‍ ഡിസൈന്‍ ഓള്‍ഡ് മോങ്ക്‌സ്

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: New film produced by Dulquar; ‘Gunda Jayan’; The title poster is out