Neet Examination
'നേര്‍ത്ത നിറത്തിലുള്ള ഹാഫ്സ്ലീവ് വസ്ത്രങ്ങള്‍ ധരിക്കുക, ഷൂസ് ധരിക്കരുത്'; നീറ്റ് പരീക്ഷയ്ക്ക് ഡ്രസ് കോഡുമായി സി.ബി.എസ്.ഇ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 19, 06:28 am
Thursday, 19th April 2018, 11:58 am

ന്യൂദല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ( നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്)പരീക്ഷയ്ക്ക് ഡ്രസ് കോഡുമായി സി.ബി.എസ്.ഇ. കഴിഞ്ഞവര്‍ഷം വിദ്യാര്‍ത്ഥികളുടെ വസ്ത്രധാരണത്തില്‍ പല നിയന്ത്രണങ്ങളും (ഹിജാബ് അടക്കം) കൊണ്ടു വന്നതിന്റെ പേരില്‍ ഏറെ പഴികേള്‍ക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് സി.ബി.എസ്.ഇയുടെ പുതിയ തീരുമാനം.

നേര്‍ത്ത നിറത്തിലുള്ള ഹാഫ് സ്ലീവ് വസ്ത്രങ്ങള്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ ധരിക്കാന്‍ പാടുള്ളൂ, ഷൂസ് ധരിക്കരുത് തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍.


Also Read:  കൊമ്പുള്ള പൊലീസുകാരുടെ കൊമ്പൊടിക്കണം; വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സുരേഷ് ഗോപി


വസ്ത്രങ്ങളില്‍ വലിയ ബട്ടണുകളോ ബാഡ്ജോ ഉണ്ടാകാന്‍ പാടില്ല. സല്‍വാര്‍, ഉയര്‍ന്ന ഹീല്‍ ഇല്ലാത്തതരം പാദരക്ഷകള്‍ എന്നിവ ധരിക്കാം. പരീക്ഷയ്ക്ക് ഒരുമണിക്കൂര്‍ മുന്‍പ് പരീക്ഷാ ഹാളില്‍ വിദ്യാര്‍ത്ഥികള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദ്ദേശം.

മൊബൈല്‍ ഫോണ്‍ തുടങ്ങിയ ആശയവിനിമയോപാധികള്‍ പരീക്ഷാ ഹാളില്‍ കൊണ്ടുവരാന്‍ പാടില്ല. ജ്യോമട്രിക് ബോക്‌സ്, ഹാന്‍ഡ് ബാഗുകള്‍, ബെല്‍റ്റ്, തൊപ്പി, ആഭരണങ്ങള്‍, വാച്ച് തുടങ്ങിയവയൊന്നും പരീക്ഷാ ഹാളില്‍ കൊണ്ടുവരരുത്.


Also Read:  ജഡ്ജി ലോയയുടെ മരണത്തില്‍ അന്വേഷണമില്ല; സ്വാഭാവിക മരണമെന്ന് സുപ്രീം കോടതി: രാഷ്ട്രീയ വൈരാഗ്യം കോടതിക്ക് പുറത്ത് തീര്‍ക്കണമെന്നും കോടതി


കഴിഞ്ഞ വര്‍ഷം നടന്ന നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടികള്‍ ധരിച്ച ബ്രാ അടക്കം ഊരി മാറ്റിച്ച സംഭവം വലിയ വിവാദമായിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കുകയും കുറ്റക്കാരായ അധ്യാപികമാരെ കണ്ണൂരിലെ ടിസ്‌ക് സ്‌കൂള്‍ അധികൃതര്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

മേയ് ആറിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് നീറ്റ് പരീക്ഷ.

WATCH THIS VIDEO: