തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. വിഭാഗീയത ഉണ്ടാക്കാനാണ് ബസുടമകളുടെ സമര പ്രഖ്യാപനമെന്നും ജനങ്ങളുടെ മേല്‍ ഭാരം ഏല്‍പ്പിക്കുന്ന നടപടി അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ആരെയും പിരിച്ച് വിട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
“ബസുടമകളിലെ ഒരു വിഭാഗം മാത്രമാണ് സമര പ്രഖ്യാപനം നടത്തിയത്. മാധ്യമങ്ങളിലൂടെ ഉള്ള അറിവ് മാത്രമേ സംസ്ഥാന സര്‍ക്കാരിനുമുള്ളൂ. ഇത് എടുത്തു ചാടിയുള്ള പ്രഖ്യാപനമാണ്. പൊതു ഗതാഗത സംവിധാനമാകെ പ്രതിസന്ധിയിലാണ്.”
ALSO READ: ശബരിമല; സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്‍മാറി
എന്നാല്‍ പ്രശ്‌നങ്ങളോട് സര്‍ക്കാരിന് അനുകമ്പയാണുള്ളതെന്നും സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാം ചെയ്ത് കൊടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ടാക്‌സ് 90 ദിവസം കൊണ്ട് അടക്കുന്ന സംവിധാനം ഉണ്ടാക്കി കൊടുത്തു. 15 വര്‍ഷം കഴിഞ്ഞ ബസ്സുകള്‍ പിന്‍വലിക്കണമെന്ന നിയമത്തില്‍ ഇളവ് കൊടുത്തു 20 വര്‍ഷമാക്കിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കെ.എസ്.ആര്‍.ടി.സിയില്‍ വര്‍ഷങ്ങളായി ജോലിക്കെത്താത്തവരുടെ പേര് നീക്കം ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് നേരത്തെ നോട്ടീസ് നല്‍കിയതാണ്. കെ.എസ്.ആര്‍.ടി.സിയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ലത്തവരാണ് അവര്‍ എന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
WATCH THIS VIDEO: