Advertisement
Kerala News
ഓട്ടിസം ബാധിച്ച 16 വയസ്സുള്ള പെണ്‍കുട്ടിയെ അയല്‍വാസി ലൈംഗികമായി ആക്രമിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 02, 04:38 pm
Thursday, 2nd May 2019, 10:08 pm

തിരുവനന്തപുരം: ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ അയല്‍വാസി ലൈംഗികമായി ആക്രമിച്ചതായി പരാതി. തിരുവനന്തപുരം പോത്തന്‍കോട് ബുധനാഴ്ച രാത്രിയാണ് സംഭവം. 16 വയസ്സുള്ള പെണ്‍കുട്ടിയെയാണ് അയല്‍വാസി ലൈംഗികമായി ആക്രമിച്ചത്.

കുളിമുറിയില്‍ കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ അയല്‍വാസി ഷാജഹാന്‍ പീഡിപ്പിച്ചെന്നാണ് പരാതി.

കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. ഒളിവില്‍ പോയ പ്രതിക്കായി പോത്തന്‍കോട് പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.