Entertainment
മമ്മൂക്കയും പൃഥ്വിരാജും കഴിഞ്ഞാല്‍ ആര്‍ക്കും കൂളിങ് ഗ്ലാസ് ഇടാന്‍ അവകാശമില്ലാത്ത ഒരു സമയമുണ്ടായിരുന്നു: നീരജ് മാധവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 24, 03:20 am
Monday, 24th February 2025, 8:50 am

മലയാളത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ നടനാണ് നീരജ് മാധവ്. രാജ് പ്രഭാവതി മേനോന്‍ സംവിധാനം ചെയ്ത ബഡി (2013) എന്ന സിനിമയിലൂടെയാണ് നീരജ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ജീത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം എന്നീ സിനിമകളിലും നടന്‍ അഭിനയിച്ചു.

എബ്രിഡ് ഷൈനിന്റെ 1983ലും സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയിലും നീരജ് അഭിനയിച്ചിരുന്നു. ചെറിയ കഥാപാത്രങ്ങളിലൂടെ തന്റെ സിനിമ കരിയര്‍ തുടങ്ങിയ നീരജ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്ന റാപ്പറുമാണ്.

മമ്മൂട്ടിക്കും പൃഥ്വിരാജിനും മാത്രം കൂളിങ് ഗ്ലാസിടാന്‍ അവകാശമുണ്ടായിരുന്ന കാലത്താണ് താന്‍ കൂളിങ് ഗ്ലാസ് വെക്കുന്നതെന്ന് നീരജ് മാധവ് പറയുന്നു. അതൊന്നും ഇന്റെന്‍ഷണല്‍ ആയിരുന്നില്ലെന്നും ഫാഷനോടുള്ള ഇഷ്ടം കാരണമായിരുന്നുവെന്നും നീരജ് പറഞ്ഞു.

ആ സമയത്തെല്ലാം ആളുകള്‍ തന്നെ ഒരു പച്ചപരിഷ്‌ക്കാരി, ബൂര്‍ഷ്വാ അഹങ്കാരി ആയിട്ടുള്ള ആളാണെന്ന രീതിയില്‍ വായിച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു നീരജ് മാധവ്.

‘മമ്മൂക്കയും പൃഥ്വിരാജും കഴിഞ്ഞാല്‍ ആര്‍ക്കും കൂളിങ് ഗ്ലാസ് ഇടാന്‍ ഇടാന്‍ അവകാശമില്ലാത്ത ഒരു സമയമുണ്ടായിരുന്നു. അന്ന് ഞാന്‍ ഈ പറയുന്ന കൂളിങ് ഗ്ലാസ് വെച്ചിട്ടുണ്ട്. അതൊന്നും ഇന്റെന്‍ഷണല്‍ ആയിരുന്നില്ല.

എനിക്ക് ഫാഷനോട് ഇഷ്ടമുണ്ടായിരുന്നു. അപ്പോള്‍ നമ്മള്‍ അങ്ങനെയാണ് നടക്കുന്നത്. അപ്പോള്‍ സ്വാഭാവികമായിട്ടും ഒരു പച്ചപരിഷ്‌ക്കാരി, ബൂര്‍ഷ്വാ അഹങ്കാരി ആയിട്ടുള്ള ആളാണെന്ന വായന ഉണ്ടാകുന്നുണ്ട്.

പിന്നെ ഞാന്‍ ആര്‍ട്ടിസ്ട്രിയില്‍ മാത്രം ഫോക്കസ് ചെയ്ത് നമ്മുടെ ക്രാഫ്റ്റിനെ പോളിഷ് ചെയ്യുന്ന എന്ന ഒരൊറ്റ ലക്ഷ്യത്തില്‍ ചലിക്കുന്ന ഒരാളായിരുന്നു. അപ്പോള്‍ ഞാന്‍ ആക്രാഫ്റ്റില്‍ ഭയങ്കര ഇന്‍വെസ്റ്റഡ് ആയിരുന്നു.

ക്യാമറക്ക് മുന്നില്‍ അഭിനയിക്കാം. പിന്നില്‍ അഭിനയിക്കില്ല. നമ്മുടെ അഭിപ്രായങ്ങള്‍ പറയുന്നതുപോലും അന്നും എന്നും സംവിധായകര്‍ക്കാകട്ടെ വലിയ താത്പര്യമുള്ള കാര്യമല്ല,’ നീരജ് മാധവ് പറയുന്നു.

Content highlight: Neeraj Madhav talks about his fashion