മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെപ്പോലുള്ളവര്‍ ഇനിയും മുന്നോട്ടുവരുമെന്നും ബി.ജെ.പി എം.പിമാര്‍ ഇപ്പോള്‍ കിടന്ന് ശ്വാസംമുട്ടുകയാണെന്നും ടികായത് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മാസങ്ങള്‍ നീണ്ട സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ച് കഴിഞ്ഞദിവസം സത്യപാല്‍ മാലിക് രംഗത്തുവന്നിരുന്നു.
ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ ബി.ജെ.പി സര്‍ക്കാരിന് പിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അതിന് കാരണം കര്‍ഷക സമരത്തോടുള്ള കേന്ദ്രത്തിന്റെ സമീപനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു
കര്‍ഷക സമരത്തില്‍ കൃത്യമായ പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെതിരെ സംസാരിച്ചതിന്റെ പേരില്‍ നടപടിയെടുക്കുകയാണെങ്കില്‍ നേരിടുമെന്നും ഗവര്‍ണര്‍ സ്ഥാനത്തില്ലായിരുന്നെങ്കിലും തന്റെ നിലപാട് ഇതുതന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക