മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ധൃതിയില്ലെന്ന് എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍.കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തി ശിവസേനയെ പിന്തുണക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ശരത് പവാര്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ശരത് പവാര്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടത്. ശരത് പവാറിനോടൊപ്പം അഹമ്മദ് പട്ടേലും ഉണ്ടായിരുന്നു.
ബി.ജെ.പിക്കും ശിവസേനയ്ക്കും എന്‍.സി.പിയ്ക്കും ഗവര്‍ണറുടെ ക്ഷണം ലഭിച്ചു. കോണ്‍ഗ്രസിനത് ലഭിച്ചില്ല. അതില്‍ പ്രതിഷേധിക്കുന്നുവെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു.
സംസ്ഥാനത്ത് ശിവസേനയുമായി ചേര്‍ന്നൊരു സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ കുറിച്ച് കോണ്‍ഗ്രസും എന്‍.സി.പിയും ചര്‍ച്ച നടത്തി. വരും ദിവസങ്ങളിലെ ചര്‍ച്ചയില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ രേഖപ്പെടുത്തി. ഇക്കാര്യങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ധാരണയാവുമെന്ന് എന്‍.സി.പി- കോണ്‍ഗ്രസ് യോഗത്തിന് ശേഷം എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.