Advertisement
World News
1799ല്‍ നെപ്പോളിയന്‍ ഉപയോഗിച്ച വാള്‍ 28 ലക്ഷം ഡോളറിന് ലേലത്തില്‍ വിറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 08, 04:00 am
Wednesday, 8th December 2021, 9:30 am

ന്യൂയോര്‍ക്ക്: ഫ്രഞ്ച് മിലിറ്ററി ഉദ്യോഗസ്ഥനും രാഷ്ട്രീയ നേതാവുമായിരുന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ വാളിന് അമേരിക്കയില്‍ ലേലത്തില്‍ റെക്കോര്‍ഡ് തുക ലഭിച്ചു.

ഫ്രഞ്ച് വിപ്ലവ സമയത്തെ ചരിത്രപുരുഷനായ നെപ്പോളിയന്റെ വാളിനും മറ്റ് അഞ്ച് തോക്കുകള്‍ക്കും കൂടിയായി 2.8 മില്യണ്‍ ഡോളറിലധികം തുകയാണ് ലേലത്തില്‍ ലഭിച്ചത്.

1799ലെ ഭരണ അട്ടിമറി സമയത്ത് നെപ്പോളിയന്‍ ഉപയോഗിച്ചിരുന്ന വാളാണ് വന്‍ തുകയ്ക്ക് വിറ്റുപോയത്.

അമേരിക്കയിലെ റോക്ക് ഐലന്‍ഡ് ലേലക്കമ്പനിയാണ് ലേലം സംഘടിപ്പിച്ചത്. ഡിസംബര്‍ മൂന്നിനായിരുന്നു ലേലം.

ഓണ്‍ലൈനായി ലേലത്തില്‍ പങ്കെടുത്ത, പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത വ്യക്തിയാണ് നെപ്പോളിയന്റെ വാള്‍ വാങ്ങിയതെന്ന് ലേലക്കമ്പനി പ്രസിഡന്റായ കെവിന്‍ ഹൊഗന്‍ എ.എഫ്.പിയോട് പ്രതികരിച്ചു.

ലണ്ടനിലെ മ്യൂസിയമായിരുന്നു ചരിത്ര അവശേഷിപ്പായ വാള്‍ കണ്ടെടുത്തിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Napoleon’s sword from 1799 coup sold at US auction for 2.8 million dollars