തൃശൂര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്ഥാനാര്‍ത്ഥിയാകാനൊരുങ്ങി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുക.
വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ലഭിക്കുന്ന അവസരമാണിതെന്നാണ് പെണ്‍കുട്ടികളുടെ അമ്മ തൃശൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ധര്‍മ്മടത്ത് നാളെ പത്രിക സമര്‍പ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
‘കേസ് അന്വേഷിച്ചതില്‍ വീഴ്ച വരുത്തിയ ഡി.വൈ.എസ്.പി സോജന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടാണ് സമരം ചെയ്യുന്നത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന വാക്ക് മുഖ്യമന്ത്രി പാലിച്ചില്ല,’ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
നീതിയെപറ്റി മുഖ്യമന്ത്രിയോട് തന്നെ നേരിട്ട് ചോദിക്കണം. അതാണ് ധര്‍മടത്ത് തന്നെ മത്സരിക്കുന്നത്. മക്കള്‍ക്ക് നീതി കിട്ടാന്‍ വേണ്ടിയും എല്ലാ അമ്മമാര്‍ക്കും വേണ്ടിയാണ് മത്സരിക്കുന്നതെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലെന്നും സംഘപരിവാറിന്റെ പിന്തുണ വേണ്ടെന്നും അമ്മ പറഞ്ഞു. അതേസമയം യു.ഡി.എഫ് അടക്കമുള്ള മതേതര പാര്‍ട്ടികളുടെ പിന്തുണ വാങ്ങുമെന്നും അവര്‍ പറഞ്ഞു.
മാധ്യമങ്ങള്‍ എന്റെ മുഖം മറയ്‌ക്കേണ്ട. ജാഥ മാത്രമേ നിര്‍ത്തുന്നുള്ളു. സമരം തുടരുമെന്നും അവര്‍ വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക