ബേസില്‍ ജോസഫ് നായകനായി എത്തിയ സിനിമയായിരുന്നു മരണമാസ്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത സിനിമ വിഷു റിലീസായാണ് തിയേറ്ററില്‍ എത്തിയത്. ഡാര്‍ക്ക് കോമഡി ഴോണറിലാണ് ചിത്രം ഒരുക്കിയത്. ടൊവിനോ തോമസാണ് ചിത്രം പ്രൊഡ്യൂസ് ചെയ്തത്. ചിത്രത്തിന്റെ കളക്ഷന്‍ ഇപ്പോള്‍ ദിനംപ്രതി കൂടിവരികയാണ്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ശിവപ്രസാദ്.
ടൊവിയുടെ ഒരു ജഡ്ജ്‌മെന്റിലാണ് ഈ പടം ഓണ്‍ ആകുന്നതെന്നും ഒറ്റ വണ്‍ലൈനില്‍ എടാ ഇത് ഇന്‍ട്രസ്റ്റിങ് ആണ് നമുക്ക് ചെയ്യാമെന്ന് ടൊവിനോ പറഞ്ഞുവെന്നും ആ കോണ്‍ഫിഡന്‍സിന്റ പേരില്‍ മാത്രമാണ് ഈ പടം നടന്നതെന്നും ശിവപ്രസാദ് പറഞ്ഞു.
വേറൊരു പ്രൊഡ്യൂസര്‍ ആയിരുന്നെങ്കില്‍ ഇത് കണ്‍വേ ചെയ്യാന്‍ ഭയങ്കരമായിട്ട് കഷ്ടപ്പെട്ടേനെയെന്നും ഇതിലെന്താ കോമഡി എന്ന് ചോദിച്ചവരുണ്ടെന്നും ഈ തരത്തിലുള്ള കോമഡി വര്‍ക്ക് ആകുന്ന ആളുകള്‍ക്കായിരിക്കും സിനിമ ഇഷ്ടപ്പെടുകയെന്നും ശിവപ്രസാദ് പറയുന്നു.
ടൊവിയുടെ ഹ്യൂമര്‍ ഭയങ്കര അടിപൊളിയാണെന്നും സിനിമയില്‍ നമ്മള്‍ കാണുന്ന ടൊവിനോയല്ല റിയല്‍ ലൈഫിലെ ടൊവിനോ തോമസെന്നും ശിവപ്രസാദ് അഭിപ്രായപ്പെട്ടു.
ഭയങ്കര ഹ്യൂമര്‍ സെന്‍സുള്ള ആളാണെന്നും ഇനി വരുന്ന സിനിമകളില്‍ ഹ്യൂമര്‍ ക്യാരക്ടര്‍ ചെയ്യുന്ന സിനിമകള്‍ പുള്ളി ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ശിവപ്രസാദ് കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു ശിവപ്രസാദ്.
‘ ടൊവിയുടെ ഒരു ജഡ്ജ്‌മെന്റിലാണ് ഈ പടം ഓണ്‍ ആകുന്നത്. ഒറ്റ വണ്‍ലൈനില്‍ എടാ ഇത് ഇന്‍ട്രസ്റ്റിങ് ആണ് നമുക്ക് ചെയ്യാം എന്നുപറഞ്ഞ കോണ്‍ഫിഡന്‍സിന്റ പേരില്‍ മാത്രമാണ് ഈ പടം നടക്കുന്നത്. വേറൊരു പ്രൊഡ്യൂസറോ അല്ലെങ്കില്‍ വേറൊരു ആളുടെ അടുത്തോ ആണെങ്കില്‍ ഇത് കണ്‍വേ ചെയ്യാന്‍ ഭയങ്കരമായിട്ട് കഷ്ടപ്പെട്ടേനെ.
ഇതിലെന്താ കോമഡി എന്ന് ചോദിക്കുന്നവരുണ്ട്. ഈ തരത്തിലുള്ള കോമഡി വര്‍ക്ക് ആകുന്ന ആളുകള്‍ക്കായിരിക്കും സിനിമ ഇഷ്ടപ്പെടുക. ടൊവിയായത് കൊണ്ട് മാത്രമാണ് ഈ സിനിമ നടക്കുന്നത്.
ടൊവിയുടെ ഹ്യൂമര്‍ ഭയങ്കര അടിപൊളിയാണ്. സിനിമയില്‍ നമ്മള്‍ കാണുന്ന ടൊവിനോയല്ല റിയല്‍ ലൈഫിലെ ടൊവിനോ തോമസ്. ഭയങ്കര ഹ്യൂമര്‍ സെന്‍സുള്ള ആളാണ്. ഇനി വരുന്ന സിനിമകളില്‍ ഹ്യൂമര്‍ ക്യാരക്ടര്‍ ചെയ്യുന്ന സിനിമകള്‍ പുള്ളി ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ ശിവപ്രസാദ് പറയുന്നു.
Content Highlight: The Tovino we see in the movies is not the same in real life says Sivaprasad