National
ഏറ്റവും കൂടുതല്‍ നിരോധിത പണം നിക്ഷേപിക്കപ്പെട്ടത് അമിത് ഷാ ഡയറക്ടറായ ബാങ്കില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 21, 04:07 pm
Thursday, 21st June 2018, 9:37 pm

മുംബൈ: നോട്ട് നിരോധനത്തിന് ശേഷം ഏറ്റവുമധികം കറന്‍സി നിക്ഷേപിക്കപ്പെട്ടത് അമിത് ഷാ ഡയറക്ടറായ ബാങ്കിലാണെന്ന് റിപ്പോര്‍ട്ട്. അഹമ്മദാബാദിലെ അമിത് ഷാ ഡയറക്ടറായ സഹകരണ ബാങ്കില്‍ 745 കോടി രൂപയുടെ നിരോധിത കറൻസിയാണ് നിക്ഷേപിക്കപ്പെട്ടിട്ടുത്.

മുംബൈയിലുള്ള ഒരു വ്യക്തി വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് വിവരം പുറത്ത് വന്നത്. നോട്ട് നിരോധനം കഴിഞ്ഞുള്ള ആദ്യത്തെ അഞ്ച് ദിവസങ്ങളില്‍ 745 കോടിരൂപയാണ് അമിത് ഷാ ഡയറക്ടറായ ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടത്. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്തെ സഹകരണ ബാങ്കുകളില്‍ പഴയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന്‌
സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സഹകരണ ബാങ്കുകള്‍ ആളുകള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കാനുള്ള സാധ്യത പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ തീരുമാനം.

ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അമിത് ഷായാണ് ഇപ്പോഴും ബാങ്കിന്റെ ഡയറക്ടര്‍. നിക്ഷേപം നടന്നതില്‍ രണ്ടാം സ്ഥാനം രാജ്‌കോട്ടിലെ സഹകരണ ബാങ്കിനാണ്. ഇതിന്റെ ചെയര്‍മാന്‍ ഗുജറാത്ത് ക്യാബിനറ്റ് മന്ത്രിയായ ജയേഷ്ഭായ് റഡാഡിയയാണ്. 693 കോടി മൂല്യമുള്ള പഴയ കറന്‍സിയാണ് ഇവിടെ നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്.