ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തിന് സ്റ്റേ ഏര്‍പ്പെടുത്തിയ സുപ്രീംകോടതി വിധി കേന്ദ്രസര്‍ക്കാരിന്റെ പരാജയമാണെന്ന് ശിരോമണി അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍.
ഒരു മാസത്തോളമായി നടക്കുന്ന കര്‍ഷക പ്രതിഷേധത്തിന് പരിഹാരം കാണാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും ബാദല്‍ പറഞ്ഞു. കാര്‍ഷിക നിയമത്തെ പിന്തുണയ്ക്കുന്നവര്‍ ഉള്‍പ്പെട്ട സമിതി അസ്വീകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” കര്‍ഷകരുടെ വിഷയത്തില്‍ സുപ്രീംകോടതി ഉത്തരവ് കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ നേരിടുന്ന ധാര്‍മ്മിക പരാജയമാണ്. കര്‍ഷക വിരുദ്ധ നിയമങ്ങളെ പിന്തുണയ്ക്കുന്നവര്‍ ഉള്‍പ്പെടുന്ന സുപ്രീം കോടതി രൂപീകരിച്ച സമിതി ഒരു തമാശയാണ്, അസ്വീകാര്യവുമാണ്, ”ബാദല്‍ പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ ബന്ധം തുറന്നുകാട്ടുന്നതാണ് പുതിയ സമിതിയെന്നും ബാദല്‍ പറഞ്ഞു.
ചൊവ്വാഴ്ചയാണ് സുപ്രീംകോടതി മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കും സ്‌റ്റേ ഏര്‍പ്പെടുത്തിയത്.
കര്‍ഷകരുടെ നിലപാടറിയാന്‍ നാലംഗ സമിതിയേയും രൂപീകരിച്ചു. അശോക് ഗുലാത്തി, ഭൂപീന്ദര്‍ സിംഗ് മാന്‍, ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധന്‍വാത് എന്നിവരാണ് സമിതിയില്‍.
ഈ സമിതിക്കെതിരെയാണ് അകാലി ദള്‍ രംഗത്തെത്തിയിരിക്കുന്നത്.
കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളന കാലത്താണ് എന്‍.ഡി.എ. സഖ്യത്തില്‍നിന്ന് അകാലിദള്‍ വിട്ടത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക