നെറ്റ്ഫ്‌ളിക്‌സ് സിരീസായ മണി ഹീസ്റ്റിന്റെ അഞ്ചാം സീസണ്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ കവിതയും ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് അവസാന സീസണിന്റെ ഷൂട്ടിംഗ് ആഘോഷിക്കുകയാണ് മണി ഹീസ്റ്റ് താരങ്ങള്‍.
ലാ കാസ ഡെ പെപെല്‍ അഥവാ മണി ഹീസ്റ്റ് എന്നറിയപ്പെടുന്ന സിരീസ് അഞ്ചാമത്തെ സീസണായിരിക്കും ഇതിന്റെ അവസാനത്തെ സീസണ്‍ എന്ന് നെറ്റ് ഫ്‌ളിക്‌സ് വ്യക്തമാക്കിയിരുന്നു. ഇതിനിടയില്‍ ഷൂട്ടിംഗ് നടക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെയായി താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്.
സിരീസിലെ ടോക്യോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉര്‍സുല കൊര്‍ബെറോ ഷൂട്ടിംഗിനിടെ എടുത്ത തന്റെ ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ‘മണി ഹീസ്റ്റ് സീസണ്‍ 5 മായി അടിച്ചു പൊളിക്കാന്‍ പോവുകയാണ്’ എന്ന ക്യാപ്ഷനോടെയാണ് ടോക്യോയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മണിഹെയിസ്റ്റ് പ്രൊഡക്ഷന്‍സ് ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നതിന്റെ ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
View this post on Instagram
View this post on Instagram
മണി ഹീസ്റ്റിലെ പ്രൊഫസറായി വേഷമിടുന്ന അല്‍വാരോ മോര്‍ത്തെ തന്റെ കഥാപാത്രത്തിന്റെ വേഷത്തിലുള്ള ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഓഫീസിലെ നല്ല തെളിച്ചമുള്ള ഒരു ദിവസം എന്ന കുറിപ്പോടെയാണ് പ്രൊഫസര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
View this post on Instagram
അതേസമയം നടന്‍ പെട്രോ അലോണ്‍സോ ഒരു കവിതയുമായാണ് രംഗത്തെത്തിയിരിക്കുന്നത്. തന്റെ ബെര്‍ലിന്‍ എന്ന കഥാപാത്രത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന വരികളുമായാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കവിത പോസ്റ്റ് ചെയ്തിരിക്കുന്നത്.
View this post on Instagram
മറക്കാതെ നെറ്റ്ഫ്‌ളിക്‌സില്‍ മണി ഹീസ്റ്റ് കാണണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നുണ്ട്.
പ്രൊഫസറുടെ മൂത്ത സഹോദരനാണ് ബെര്‍ലിന്‍. രണ്ടാം സീസണില്‍ കൂട്ടുകാരെ രക്ഷിക്കുന്നതിനിടയില്‍ ബെര്‍ലിന്‍ മരിക്കുകയാണെങ്കിലും അദ്ദേഹത്തെ ഫ്‌ളാഷ് ബാക്കിലൂടെ പുനസൃഷ്ടിക്കുകയാണ് ചെയ്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Money Heist El Professor and gyang shares pictures and shooting visuals of La Casa De Pepel season 5