ഒറ്റ മത്സരം ഒരുപിടി റെക്കോഡുകൾ; പുതിയ നാഴികക്കല്ല്  പിന്നിട്ട് ഈജിപ്ഷ്യന്‍ മാന്ത്രികന്‍ സലാ
Football
ഒറ്റ മത്സരം ഒരുപിടി റെക്കോഡുകൾ; പുതിയ നാഴികക്കല്ല്  പിന്നിട്ട് ഈജിപ്ഷ്യന്‍ മാന്ത്രികന്‍ സലാ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 10th December 2023, 10:02 am

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെതിരെ 2-1ന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ലിവര്‍പൂള്‍. മത്സരത്തില്‍ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാ ഒരു ഗോള്‍ നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിനു പിന്നാലെ തകര്‍പ്പന്‍ റെക്കോഡുകളാണ് സലായ തേടിയെത്തിയത്.

ലിവര്‍പൂളിനായി 200 ഗോളുകള്‍ നേടാന്‍ സലാക്ക് സാധിച്ചു. ലിവര്‍പൂളിനായി 200 ഗോളുകള്‍ നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടത്തിലേക്കാണ് മുഹമ്മദ് സലാ നടന്നുകയറിയത്.

2017ല്‍ ഇറ്റാലിയന്‍ ക്ലബ്ബ് എ.എസ് റോമയില്‍ നിന്നുമാണ് ഈജിപ്ഷ്യന്‍ സൂപ്പര്‍താരം ആന്‍ഫീല്‍ഡിലെത്തുന്നത്. ആറ് വര്‍ഷത്തിനുള്ളില്‍ ഒരുപിടി അവിസ്മരണീയ നേട്ടങ്ങള്‍ ക്ലബ്ബിനൊപ്പം കാഴ്ചവെച്ച സലാ പുതിയ കാലെടുത്തുവെച്ചത്.

ലിവര്‍പൂളിനായി 200 ഗോളുകള്‍ നേടിയ താരം ഗോള്‍ എന്നീ ക്രമത്തില്‍

ഇയാന്‍ റഷ്-346
റോജര്‍ ഹണ്ട്- 285 ഗോര്‍ഡന്‍ ഹോഡ്സണ്‍- 241
ബില്ലി ലിഡല്‍- 228
മുഹമ്മദ് സലാ-200

മറ്റൊരു തകര്‍പ്പന്‍ റെക്കോഡും സലാ സ്വന്തമാക്കി. ഇംഗ്ലീഷ് പ്രീമിയ ലീഗില്‍ സലാ 150 ഗോളുകള്‍ എന്ന നേട്ടവും താരം സ്വന്തം പേരിലാക്കി മാറ്റി.

ഇംഗ്ലീഷ് പ്രീമിയ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ആദ്യ പത്ത് താരങ്ങളില്‍ ഇടം നേടാന്‍ സലാക്ക് സാധിച്ചു.

ക്രിസ്റ്റല്‍ പാലസിന്റെ ഹോം ഗ്രൗണ്ടായ സെല്‍ഹര്‍സ്റ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ ഇരുടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചില്ല. മത്സരത്തിന്റെ 57ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ഗോളാക്കി മാറ്റി മറ്റെറ്റെയാണ് ക്രിസ്റ്റല്‍ പാലസിന് ആദ്യ ലീഡ് നേടി കൊടുത്തു. മത്സരത്തിന്റെ 75ാം മിനിട്ടില്‍ ക്രിസ്റ്റല്‍ പാലസ് താരം അയൂ റെഡ് കാര്‍ഡ് കണ്ട് പുറത്തായി. ബാക്കിയുള്ള നിമിഷങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് പത്ത് പേരുമായാണ് കളിച്ചത്.

76ാം മിനിട്ടില്‍ മുഹമ്മദ് സലായിലൂടെ ലിവര്‍പൂള്‍ മറുപടി ഗോള്‍ നേടി. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ എലിയറ്റിലൂടെ ലിവര്‍പൂള്‍ വിജയഗോള്‍ നേടുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 2-1ന്റെ തകര്‍പ്പന്‍ വിജയം ക്ലോപ്പും കൂട്ടരും സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ 16 മത്സരങ്ങളില്‍ നിന്നും 37 പോയിന്റുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാനും ലിവര്‍പൂളിന് സാധിച്ചു.

യുവേഫ യൂറോപ്പ ലീഗില്‍ ഡിസംബര്‍ 14ന് യൂണിയന്‍ സെയ്ന്റിനെതിരെയാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം.

Content Highlight: Mohemmed salah create a record in English primeire league.