D Movies
വനിതാദിനത്തില്‍ സ്ത്രീകളെ അഭിനന്ദിക്കാന്‍ മനുസ്മൃതിയിലെ വരികളുമായി മോഹന്‍ലാല്‍; ട്രോളി സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 08, 09:23 am
Monday, 8th March 2021, 2:53 pm

കൊച്ചി: വനിതാദിനം ആശംസിക്കാന്‍ മനുസ്മൃതിയിലെ വരികള്‍ പോസ്റ്റ് ചെയ്ത് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയായിരുന്നു മോഹന്‍ലാലിന്റെ ആശംസാ സന്ദേശം.

യത്ര നാര്യസ്തു പൂജ്യന്തേരമന്തേ
തത്ര ദേവതാഃ യത്രൈ
താസ്തു ന പൂജ്യന്തേ
സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ,’ എന്നവരികളാണ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത്.

 

സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്ത് ദേവന്മാര്‍ വിഹരിക്കുന്നു. അവര്‍ ആദരിക്കപ്പെടാത്തിടത്ത് ഒരു കര്‍മ്മത്തിനും ഫലമുണ്ടാവുകയില്ല എന്നാണ് ഈ വരികളുടെ അര്‍ത്ഥം.

അതേസമയം വനിതാദിനത്തില്‍ സ്ത്രീകളെ അഭിനന്ദിക്കാന്‍ മനുസ്മൃതിയിലെ വരികള്‍ തന്നെ ലാലേട്ടന്‍ കടമെടുത്തത്തിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരിക്കുകയാണ്.

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കരുതെന്നും പുരുഷനാല്‍ നിയന്ത്രിക്കപ്പെടേണ്ടവളാണ് സ്ത്രീയെന്നും തുടങ്ങിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയതാണ് മനുസ്മൃതിയെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

വേട്ടക്കാരനൊപ്പം നിന്ന് ഇരയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന താങ്കളുടെ നിലപാട് കണ്ട് പകച്ചുപോയ ബാല്യമാണ് ഞങ്ങളുടേതെന്നും മനുസ്മൃതി പോലൊരു സ്ത്രീ/മനുഷ്യ വിരുദ്ധ പുസ്തകത്തിലെ ശ്ലോകം ഉദ്ധരിച്ച് ഒരു പോസ്റ്റ് ഇട്ടാല്‍ തീരുന്നതല്ല ഇവിടുത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നമെന്നുമായിരുന്നു മറ്റൊരു കമന്റ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Mohanlal’s Message  On International Women’s Day