Kerala News
'പിണറായി വിജയനെ കണ്ടപ്പോഴും ഇതുപോലെ പലതും പുറത്തുവന്നിട്ടുണ്ട്'; ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്ന് മോഹന്‍ലാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 05, 07:18 am
Wednesday, 5th September 2018, 12:48 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിക്കുന്നത് അറിഞ്ഞിട്ടില്ലെന്ന് മോഹന്‍ലാല്‍. മനോരമ ഓണ്‍ലൈനിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

താന്‍ തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും തിരുവനന്തപുരത്തു ലോക്സഭാ സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് താന്‍ അറിയാത്തതിനാല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“മുമ്പ് മറ്റു പാര്‍ട്ടികളുടെ പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പല തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം ഇതുപോലെ പലതും പുറത്തുവന്നിട്ടുണ്ട്.”

ALSO READ: മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍

വളരെ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണു പ്രധാനമന്ത്രിയുമായി നടത്തിയത്. വലിയ ലക്ഷ്യങ്ങളുള്ള ഒരു ട്രസ്റ്റിനെക്കുറിച്ചു അറിയിക്കാന്‍ വേണ്ടിയായിരുന്നു അതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ മോദി-മോഹന്‍ലാല്‍ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ താരം രാഷ്ട്രീയത്തിലിറങ്ങാന്‍ പോകുകയാണെന്നും ബി.ജെ.പി ടിക്കറ്റില്‍ ലാലിനെ മത്സരിപ്പിക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുവെന്നും ദേശീയ മാധ്യമത്തില്‍ വാര്‍ത്തയുണ്ടായിരുന്നു.

WATCH THIS VIDEO: