ചെന്നൈ: 2020 ല്‍ കൊവിഡ് ഭീഷണി ഉയര്‍ന്നതോടെ സിനിമാ മേഖലയ്ക്ക് ക്ഷീണം പറ്റിയിരുന്നെങ്കിലും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ഇഷ്ടതാരങ്ങളെ കുറിച്ച് നിരന്തരം പോസ്റ്റുകളും ട്വീറ്റുകളുമായി നിറഞ്ഞു നിന്നിരുന്നു.
ഇപ്പോളിതാ 2020 ല്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട മലയാള പുരുഷ താരങ്ങളില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് നമ്മുടെ സ്വന്തം മോഹന്‍ലാല്‍. ട്വിറ്റര്‍ ഇന്ത്യയാണ് ഇത് സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്.
സൗത്ത് ഇന്ത്യന്‍ താരങ്ങളില്‍ ഒന്‍പതാം സ്ഥാനത്താണ് മോഹന്‍ലാല്‍. ലിസ്റ്റില്‍ മഹേഷ് ബാബുവാണ് ഒന്നാം സ്ഥാനത്ത്. മഹേഷ് ബാബു, പവന്‍ കല്യാണ്‍, വിജയ്, ജൂനിയര്‍ എന്‍ ടി ആര്‍, സൂര്യ, അല്ലു അര്‍ജുന്‍, റാംചരണ്‍, ധനുഷ്, മോഹന്‍ലാല്‍, ചിരഞ്ജീവി എന്നിങ്ങനെയാണ് ആദ്യ പത്തു സ്ഥാനങ്ങള്‍.
വനിതാ താരങ്ങളില്‍ കീര്‍ത്തി സുരേഷ് ആണ് ഒന്നാം സ്ഥാനത്ത്. കാജല്‍ അഗര്‍വാള്‍, സമന്ത, രാശ്മിക, പൂജ ഹെഗ്ഡെ, തപ്സി, തമന്ന, രാകുല്‍പ്രീത്, ശ്രുതി ഹാസന്‍, തൃഷ എന്നിവരാണ് ആദ്യ പത്തു സ്ഥാനങ്ങളിലുള്ള മറ്റുള്ളവര്‍.
വിജയ് നായകനായ മാസ്റ്റര്‍ ആണ് ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട സിനിമ.
நீங்க ஆவலோடு காத்திட்டுருந்த moment வந்தாச்சு!
2020’ஸ் Most Tweeted About South Indian Superstars, இதோ! 🥁#இதுநடந்தது pic.twitter.com/47crVyjGmF— Twitter India (@TwitterIndia) December 14, 2020
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Mohanlal becomes the most tweeted Malayalam actor on Twitter; Keerthi Suresh tops the list of actresses