ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാ ഏകദിന മത്സരം കൊളംബോയില്‍ തുടങ്ങിയിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഓപ്പണര്‍മാരായ പതും നിസങ്ക അവിഷ്‌ക ഫെര്‍ണാഡോ എന്നിവരുടെ കൂട്ടുകെട്ടില്‍ തുടക്കം ഗംഭീരമാക്കാമെന്ന് കരുതിയ ലങ്കയ്ക്ക് പിഴയ്ക്കുകയായിരുന്നു.
ആദ്യ ഓവറിനെത്തിയ ഇന്ത്യന്‍ പടക്കുതിര മുഹമ്മദ് സിറാജിന്റെ ആദ്യ പന്തില്‍ പതും സിസങ്ക സൈഡ് എഡ്ജില്‍ കുരുങ്ങി കീപ്പര്‍ കെ.എല്‍ രാഹുലിന്റെ കയ്യിലാകുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ 56 റണ്‍സ് നേടി ലങ്കയുടെ നെടുന്തൂണായി നിന്ന നിസങ്കയ്ക്ക് ഗോള്‍ഡന്‍ ഡക്കായാണ് കളത്തില്‍ നിന്നും മടങ്ങേണ്ടി വന്നത്.
ലങ്കയുടെ മികച്ച സ്പിന്‍ ബൗളര്‍ വാനിന്ദു ഹസരങ്കയില്ലാതെയാണ് ഇലവന്‍ പ്രഖ്യാപിച്ചത്. അതുപോലെ തന്നെ ഇന്ത്യന്‍ ഇലവനില്‍ മാറ്റങ്ങളില്ലാതെയാണ് രണ്ടാം മത്സരത്തിലും തന്ത്രം മെഞ്ഞത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിന് പകരം രാഹുലിനെതന്നെയാണ് തെരഞ്ഞെടുത്തത്.
നിലവില്‍ മത്സരം ആരംഭിച്ച് മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സാണ് ലങ്ക നേടിയത്. അവിഷ്‌ക ഫെര്‍ണാണ്ടോയും കുശാല്‍ മെന്‍ഡിസുമാണ് ക്രീസിലുള്ളത്.