ദല്‍ഹി: ലോക്സഭാ ഇലക്ഷന് മുന്നോടിയായി ന്യൂജനറഷേന്‍ തന്ത്രങ്ങളുമായി മോദിയും ബി.ജെ.പിയും. ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന ബി.ജെ.പി മോദിയെ ബ്രാന്‍ഡ് നെയിമായി ഉയര്‍ത്തി യുവാക്കളിലേക്കിറങ്ങാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് നമോ ആപ്പിലൂടെ നമോ ടീ ഷര്‍ട്ട്, കോഫി കപ്പുകള്‍, തൊപ്പി, പേന എന്നിവ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നു.
ലഭിക്കുന്ന പണം ഗംഗാ ശുചീകരണത്തിന് ഉപയോഗിക്കുമെന്ന് ബി.ജെ.പി ഐ.ടി സെല്‍ ചീഫ് അമിത് മല്‍വിയ പറഞ്ഞു.മേക്ക് ഇന്‍ ഇന്ത്യ, ബേഠി ബച്ചാവോ തുടങ്ങിയ സര്‍ക്കാരിന്റെ പദ്ധതികളെ പ്രിന്റ് ചെയ്തുള്ള കപ്പുകളും ഷര്‍ട്ടുമാണ് വില്‍പനയ്ക്കുള്ളത്. നമോ എഗയ്ന്‍, നമോ നമ എന്നിവയെഴുതിയ ടീഷര്‍ട്ടുകളും വില്‍പനയ്ക്കുണ്ട്. ഇ-കൊമേഴ്സ് വിപ്ലവത്തിലൂടെ ലോക്സഭാ ഇലക്ഷനില്‍ പുതിയസമ്മതിദായകരെ വലയിലാക്കാനാണ് ബി.ജെ.പി.ലക്ഷ്യമിടുന്നത്.
199 രൂപ മുതല്‍ 500 രൂപവരെയാണ് ടീഷര്‍ട്ടുകളുടെവില. “മാദി എഗയ്ന്‍” എന്നെഴുതിയ കപ്പുകള്‍ക്ക് 150 രൂപയാണ് വില. ബി.ജെപി. ഐടി സെല്‍ നിയന്ത്രിക്കുന്ന ആപ്പ് ഇതിനോടകം 50 ലക്ഷത്തിലധികം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.ബി.ജെ.പിയുടെ ന്യൂജനറേഷന്‍ തന്ത്രങ്ങളുടെ റിസള്‍ട്ട് എന്താകുമെന്ന് കാത്തിരുന്ന് കാണാം