സോനമുര(ത്രിപുര): പശുക്കളെ മോഷ്ടിച്ചു കടത്തിയെന്ന് ആരോപിച്ച് കന്നുകാലികളെ കൊണ്ടുപോകുകയായിരുന്ന വാഹനം അക്രമിസംഘം കത്തിച്ചു. ത്രിപുരയിലെ സോനമുരയിലെ ആനന്ദപുര്‍ ഗ്രാമത്തിലാണ് സംഭവം.
ടി.ആര്-01-ഇ-1550 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത വാനാണ് കത്തിച്ചത്. വണ്ടിയുടെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. മൂന്നു കന്നുകാലികളാണ് വാനില്‍ ഉണ്ടായിരുന്നത്. ഇവയെ പൊലീസിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.
Read Also: ഭാരത് ബന്ദ്: പൊലീസ് വെടിവയ്പ്പില്‍ മരണം ആറായി; സമരക്കാരെ വേട്ടയാടി പൊലീസ്
മധുബനിലുള്ള ജലെമ ബിബി എന്ന സ്ത്രീയുടെ പേരിലുള്ള വാനാണ് അഗ്നിക്കിരയായത്. ഇവരുടെ മകനാണ് ബിസിനസ് ആവശ്യങ്ങള്‍ക്കായി വാന്‍ ഉപയോഗിക്കുന്നത്.
ഇന്നു രാവിലെയാണ് നാട്ടുകാര്‍ വാന്‍ കണ്ടത്. ഇക്കാര്യം പൊലീസില്‍ അറിയിച്ച ഇവര്‍ വാനിന് നമ്പര്‍ പ്ലേറ്റ് ഇല്ലെന്നും ആരോപിച്ചിരുന്നു. വാനില്‍ കന്നുകാലികളെ കണ്ടതോടെ ഡ്രൈവറെ നാട്ടുകാര്‍ ചോദ്യം ചെയ്തു. ഉടനെ ഡ്രൈവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
വാന്‍ ഉടമയുടെ മകനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇടയ്ക്കിടെ കന്നുകാലികളെ കടത്തിക്കൊണ്ട് ഈ വാന്‍ പോകുന്നത് കണ്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നുവെന്ന് “ത്രിപുര ടൈംസ്” പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
കന്നുകാലികളെ മോഷ്ടിച്ചു കടത്തുകയാണെന്ന വിവരം പ്രചരിച്ചതോടെ പ്രകോപിതരായ ആള്‍ക്കൂട്ടം വാന്‍ കത്തിക്കുകയായിരുന്നു. ഇതു കഴിഞ്ഞ് കുറേ സമയത്തിനു ശേഷമാണ് പൊലീസ് സ്ഥലത്തെത്തുകയും കന്നുകാലികളെ ഏറ്റെടുക്കുകയും ചെയ്തത്.