കോഴിക്കോട്: പാഠപുസ്തക വിവാദവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി.വിയുടെ ക്ലോസ് എന്‍കൗണ്ടറില്‍ വ്യക്തമായ ഉത്തരം നല്‍കാതെ പീസ് സ്‌കൂള്‍ എം.ഡിയും സലഫി പണ്ഡിതനുമായ എം.എം അക്ബര്‍. അവതാരകനായ അഭിലാഷ് മോഹന്റെ പല ചോദ്യങ്ങള്‍ക്കും അക്ബറിന് വ്യക്തമായ ഉത്തരം നല്‍കാന്‍ സാധിച്ചില്ല.
വിവാദ പാഠപുസ്തകത്തിലെ മതസ്പര്‍ധ ഉയര്‍ത്തുന്ന ഭാഗങ്ങള്‍ അനുചിതമാണെന്ന് അക്ബര്‍ തന്നെ പലതവണ സമ്മതിക്കുമ്പോഴും അത് മതസ്പര്‍ധ ഉയര്‍ത്തുന്നതല്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. എന്തുകൊണ്ടാണ് പീസ് സ്‌കൂളുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ ഐ.എസിലേക്ക് പോയത് എന്ന ചോദ്യത്തിന് അവര്‍ കാസര്‍ഗോഡിലെ തൃക്കരിപ്പൂര്‍, പടന്ന സ്ഥലങ്ങളിലുള്ളവരാണെന്നും അവിടുത്തെ സ്വാധീനം കൊണ്ടാണെന്നുമായിരുന്നു അക്ബറിന്റെ മറുപടി.
Also Read: പെറ്റിക്കേസില്‍ യുവാവിനെ തെരുവില്‍ വലിച്ചിഴച്ച് പൊലീസ്; പിഴ അടയ്ക്കാമെന്ന് പറഞ്ഞിട്ടും വിട്ടില്ല
പീസ് സ്‌കൂളിന്റെ പ്രശ്‌നം കൊണ്ടല്ല ആളുകള്‍ ഐ.എസില്‍ പോയതെന്നും ഒരു പ്രത്യേക പ്രദേശത്തെ ആളുകാണ് പോയതെന്ന വ്യക്തമാകുമ്പോള്‍ പ്രദേശത്തെയല്ലെ സംശയിക്കേണ്ടതെന്നും അക്ബര്‍ ചോദിക്കുന്നുണ്ട്.
കേരളത്തിലെ സലഫികള്‍ക്ക് ഐ.എസില്‍ സംവരണം ഉണ്ടോ എന്ന് മറ്റാരൊക്കയൊ മുന്‍പ് ചോദിച്ചിരുന്നു… ഞാനും ആ ചോദ്യം ആവര്‍ത്തിക്കുന്നു എന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍ അത് കേരളത്തിലെ സലഫി നേതൃത്വത്തോട് ചോദിക്കണം. താന്‍ പ്രവര്‍ത്തകന്‍ മാത്രമാണ് എന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് എംഎം അക്ബര്‍.
പൊലീസിന്റെ നടപടിയില്‍ സംശയം തോന്നിയതുകൊണ്ടാണ് അവരുമായി സഹകരിക്കാതിരുന്നതെന്നും അദ്ദേഹം പറയുന്നു.
വിവാദമായ പാഠപുസ്തകത്തിലെ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വം പ്രസിദ്ധീകരിച്ചവര്‍ക്കാണെന്നുമാണ് അക്ബറിന്റെ വാദം. ആ പുസ്തകം വഴി യാതൊരു പ്രശ്‌നവുമുണ്ടായിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി അക്ബര്‍ പറയുന്നു.
പുസ്തകത്തില്‍ മതംമാറ്റത്തെക്കുറിച്ചല്ലേ പറയുന്നത് എന്ന അവതാരകന്റെ ചോദ്യത്തോട് അല്ല… അല്ല എന്ന് ആവര്‍ത്തിച്ചുപറയുന്ന അക്ബര്‍ പിന്നീട് ചോദ്യത്തിന് വ്യക്തമായി ഉത്തരം പറയുന്നുമില്ല.
ക്ലോസ് എന്‍കൗണ്ടര്‍ പൂര്‍ണ്ണരൂപം കാണാം: