തൂത്തുക്കുടി പൊലീസ് വെടിവെപ്പ് ഇരകളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി സ്റ്റാലിന്‍
national news
തൂത്തുക്കുടി പൊലീസ് വെടിവെപ്പ് ഇരകളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st May 2021, 9:21 pm

ചെന്നൈ: തൂത്തുക്കുടി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി
നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.

വിദ്യാഭ്യാസ യോഗ്യത അടിസ്ഥാനമാക്കി വിവിധ സര്‍ക്കാര്‍ വകുപ്പുകളിലാണ് നിയമിച്ചത്. നിയമന ഉത്തരവ് വെള്ളിയാഴ്ച സ്റ്റാലിന്‍ കൈമാറി.

16 പേരെ ജൂനിയാര്‍ അസിസ്റ്റന്റ് പോസ്റ്റിലേക്കും ഒരാളെ ജീപ്പ് ഡ്രൈവറായുമാണ് നിയമിച്ചത്.
ഇവര്‍ തൂത്തുക്കുടി ജില്ലയിലെ റവന്യൂ ഗ്രാമവികസന മന്ത്രാലയങ്ങളില്‍ പ്രവര്‍ത്തിക്കും.

തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിന് എതിരെ നടന്ന സമരത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ 13 ആളുകള്‍ മരിച്ചിരുന്നു. വെടിവെപ്പിലും ലാത്തിച്ചാര്‍ജ്ജിലും നിരവധി പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു.

നിരോധനാജ്ഞ ലംഘിച്ച് കമ്പനിയിലേക്ക് മാര്‍ച്ച് നടത്തിയവരും പൊലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.

തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ക്കെതിരെ നടന്ന സമരം 100 ദിവസം പിന്നിട്ട സാഹചര്യത്തിലായിരുന്നു പ്രക്ഷോഭം ശക്തമായത്.

1996ലാണ് യൂണിറ്റ് തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ജനവാസ മേഖലയിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വികസനത്തിനെതിരെയാണ് ജനകീയ പ്രക്ഷോഭം തുടങ്ങിയത്.

പ്ലാന്റ് ജലവും വായുവും മണ്ണും ഒരുപോലെ വിഷമയമാക്കുന്നുവെന്നാരോപിച്ചാണ് പ്രക്ഷോഭം കമ്പനിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ പിഴയടച്ച് പ്രവര്‍ത്തനം തുടരാനാണ് ഉത്തരവിട്ടത്. രണ്ടാം ഘട്ടവികസനത്തിന് അന്നത്തെ സര്‍ക്കാര്‍ അനുമതി കൂടി വന്നതോടെയായിരുന്നു പ്രക്ഷോഭം ശക്തിപ്പെട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights:  MK Stalin gives govt jobs to kin of Thoothukudi police firing victims