Kerala
കോഴിക്കോട് എം.പി എം.കെ രാഘവന് വീണ് പരിക്കേറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 11, 06:44 am
Tuesday, 11th June 2019, 12:14 pm

കോഴിക്കോട്: കോഴിക്കോട് എം.പി എം.കെ രാഘവന് വീട്ടില്‍ നിന്നും വീണ് പരിക്കേറ്റു. വാരിയെല്ലിന് പരിക്കേറ്റ എം.പിയെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗൗരവമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

തിങ്കളാഴ്ച രാത്രി വീട്ടിലെ പടികള്‍ ഇറങ്ങുമ്പോള്‍ തെന്നി വീഴുകയായിരുന്നു. രാത്രി തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം.പിയെ വിദഗ്ധ പരിശോധയ്ക്ക് വിധേയമാക്കി.

മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ആവശ്യമെങ്കില്‍ വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കാമെന്നും ഡാക്ടര്‍മാര്‍ പറയുന്നത്.