Advertisement
Cricket
കിവീസിനെ എറിഞ്ഞുവീഴ്ത്തിയപ്പോൾ ചരിത്രനേട്ടം; ഇവന് മുന്നിൽ ഇതിഹാസങ്ങൾ മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Mar 08, 07:18 am
Friday, 8th March 2024, 12:48 pm

ഓസ്ട്രേലിയ-ന്യൂസിലാന്‍ഡ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിന്റെ ആദ്യ ദിവസം അവസാനിച്ചിരിക്കുകയാണ്.

ആദ്യദിവസം കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 124 റണ്‍സിന് നാല് വിക്കറ്റുകള്‍ എന്ന നിലയിലാണ്. ആദ്യ ഇന്നിങ്സില്‍ ബാറ്റ് ചെയ്ത കിവീസ് 162 റണ്‍സിന് പുറത്താവുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ ബൗളിങ് നിരയില്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്. 12 ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 58 റണ്‍സ് വിട്ടു നല്‍കിയാണ് സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ന്യൂസിലാന്‍ഡ് താരങ്ങളായ വില്ലി യങ്, ഗ്ലെന്‍ ഫിലിപ്‌സ്, സ്‌കോട്ട് കുഗ്ലെലിജിന്‍ എന്നിവരെയാണ് ഓസ്‌ട്രേലിയന്‍ താരം പുറത്താക്കിയത്.

ഇതിനു പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് മിച്ചല്‍ സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന നാലാമത്തെ താരമെന്ന നേട്ടമാണ് മിച്ചല്‍ സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ 357 വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് നേടിയത്.

355 വിക്കറ്റുകള്‍ നേടിയ ഡെന്നീസ് ലില്ലിയെ മറികടന്നു കൊണ്ടായിരുന്നു സ്റ്റാര്‍ക്കിന്റെ മുന്നേറ്റം.

ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയിലേക്ക് ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം, വിക്കറ്റുകളുടെ എണ്ണം, ഇന്നിങ്‌സ് എന്നീ ക്രമത്തില്‍

ഷെയ്ന്‍ വോണ്‍-273-708

മഗ്രാത്ത്- 243-563

നഥാന്‍ ലിയോണ്‍-241-527

മിച്ചല്‍ സ്റ്റാര്‍ക്ക്-169-357

ഡെന്നിസ് ലില്ലീസ്-132-355

സ്റ്റാര്‍ക്കിന് പുറമെ ജോഷ് ഹേസല്‍വുഡ് അഞ്ച് ടിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 13.2 ഓവറില്‍ നാലു മെയ്ഡന്‍ ഉള്‍പ്പെടെ 31 റണ്‍സ് വിട്ടു നല്‍കിയാണ് താരം അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. നായകന്‍ പാറ്റ് കമ്മിന്‍സ്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. മൂന്ന് വിക്കറ്റുകള്‍ നേടി മാറ്റ് ഹെന്റി മികച്ച പ്രകടനം നടത്തി.

നിലവില്‍ കളി അവസാനിക്കുമ്പോള്‍ 80 പന്തില്‍ 45 റണ്‍സുമായി മാര്‍ണസ് ലബുഷാനും എട്ടു പന്തില്‍ ഒരു റണ്‍സുമായി നഥാന്‍ ലിയോണും ആണ് ക്രീസില്‍.

Content Highlight: Mitchell Starc create a new record