[] ലണ്ടന്‍: യുദ്ധനിയമങ്ങളേയും മനുഷ്യാവകാശ ചട്ടങ്ങളെയും മറികടന്ന് ബ്രിട്ടനില്‍ സൈനികരായി കുട്ടികളെ റിക്രൂട്ട് ചെയ്യുന്നത് തുടരുന്നു. പുതുതായി റിക്രൂട്ട് ചെയ്യുന്ന സൈനികരില്‍ ഓരോ പത്ത് പേരിലും ഒന്നില്‍ കൂടുതല്‍ പേര്‍ പതിനാറ് വയസ്സു മാത്രമുള്ളവരാണ്.
ബ്രിട്ടന്‍ പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ച കണക്കകള്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നാലില്‍ ഒരാള്‍ 18 വയസ്സിന് താഴെ
പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കകള്‍ പ്രകാരം റിക്രൂട്ട് ചെയ്യുന്ന പുതിയ സൈനികരില്‍ നാലില്‍ ഒരാള്‍ 18 വയസ്സിന് താഴെയാണ്. യു.എന്‍ പുറപ്പെടുവിച്ചിട്ടുള്ള അന്താരാഷ്ട്ര ബാലനിയമങ്ങള്‍ പ്രകാരം പതിനെട്ടു വയസ്സു പൂര്‍ത്തിയാകാത്തവരെ കുട്ടികളായേ കാണാവൂ എന്ന നിയമം നിലനില്‍ക്കമ്പോള്‍ തന്നെയാണ് ഈ നിയമനങ്ങള്‍.
1991ലെ ഗള്‍ഫ് യുദ്ധത്തിലും 1999ലെ കൊസോവ യുദ്ധത്തിലും ബ്രട്ടന്‍ 17 വയസ്സുള്ള ആണ്‍കുട്ടികളെ സൈനികരായി ഉപയോഗിച്ചിരുന്നു. അന്ന് ശക്തമായ പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് 18 വയസ്സിന് താഴെയുള്ള സൈനികരെ യുദ്ധസാധ്യതയുള്ള മേഖലകളിലേക്ക് അയക്കുന്നത് നിര്‍ത്തിവെച്ചിരുന്നു.
17 വയസ്സുള്ള ഇരുപതിലധികം കുട്ടിസൈനികര്‍ അഫ്ഗാനിസ്ഥാന്‍, ഇറാഖ് യുദ്ധങ്ങളലില്‍ പങ്കെടുത്തിരുന്നതായി നം കണക്കുകള്‍ വ്യക്തമാക്കുന്നു. വോട്ടവകാശമില്ലാത്ത 17,000 കുട്ടികള്‍ ഇപ്പോള്‍ സൈന്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.