പതിനേഴുകാരനെ കൊണ്ട് ഷൂ നക്കിപ്പിച്ചു, നിര്‍ബന്ധിച്ച് സിഗരറ്റ് വലിപ്പിച്ചു; വീഡിയോ പ്രചരിച്ചതിന് പിന്നാലെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്
national news
പതിനേഴുകാരനെ കൊണ്ട് ഷൂ നക്കിപ്പിച്ചു, നിര്‍ബന്ധിച്ച് സിഗരറ്റ് വലിപ്പിച്ചു; വീഡിയോ പ്രചരിച്ചതിന് പിന്നാലെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th March 2021, 10:53 am

ജബല്‍പൂര്‍: മധ്യപ്രദേശില്‍ 17 വയസ്സുകാരനെ കൊണ്ട് നിര്‍ബന്ധിച്ച് പുക വലിപ്പിക്കുകയും ഷൂ നക്കിപ്പിക്കുകയും ചെയ്ത നാലംഗ സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയെ കൊണ്ട് ഷൂ നക്കിപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ദീപക് പാസി എന്ന 20കാരനാണ് അറസ്റ്റിലായത്.

രണ്ടായിരം രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം. വ്യാഴാഴ്ച രാത്രി കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് കുട്ടിയെ തല്ലിച്ചതച്ച വീഡിയോ പുറത്തുവന്നത്.

നാലുപേരാണ് കുട്ടിയെ അക്രമിച്ചത്. കുട്ടിയെ ഇവര്‍ പലതവണ അടിക്കുകയും സിഗരറ്റ് വലിപ്പിക്കാനും എല്ലാവരുടേയും ഷൂ വൃത്തിയാക്കാനും നക്കാനും നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Minor made to smoke cigarette and lick shoes, video goes viral