ബെയ്‌റൂട്ട് : ലെബനനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം മൂന്നാം ദിവസം പിന്നിടവേ മന്ത്രിമാര്‍ രാജിവെക്കുന്നു.പ്രധാനമന്ത്രി സാദ് ഹരീരിയുടെ സര്‍ക്കാരിലെ ഘടകക്ഷി ലെബനീസ് ഫോര്‍സസ് പാര്‍ട്ടിയിലെ നാലു മന്ത്രിമാരാണ് രാജി വെച്ചിരിക്കുന്നത്. ലെബനനനിലെ ക്രിസ്ത്യന്‍ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയാണിത്.
സര്‍ക്കാരിന് ലെബനനിലെ ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കാന്‍ പറ്റാത്തതിനാലാണ് തങ്ങളുടെ പാര്‍ട്ടിയിലെ മന്ത്രിമാര്‍ രാജിവെക്കുന്നതെന്ന് ലെബനീസി ഫോര്‍സസ് പാര്‍ട്ടി തലവന്‍ സമിര്‍ ഗിഗിയ പറഞ്ഞു.
ലെബനനില്‍ ഇവിടത്തെ മത,സമുദായിക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികള്‍ കൂട്ടിച്ചേര്‍ത്തേ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പറ്റൂ.
ലെബനനിലെ പ്രസിഡന്റ് ഒരു ക്രിസ്ത്യന്‍ ആയിരിക്കണം. പ്രധാനമന്ത്രി ഒരു സുന്നി മുസ്ലിമും പാര്‍ലമെന്റ് വക്താവായി ഷിയ വിഭാഗത്തില്‍ നിന്നുമുള്ള ആളുമായിരിക്കണം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഹരീരിയുടെ സര്‍ക്കാര്‍ രാജിവെച്ചൊഴിയണമെന്ന് പ്രക്ഷോഭകരുടെ ആവശ്യം ശക്തി പ്രാപിക്കുകയാണ്് ലെബനനില്‍ ഇപ്പോള്‍.
തലസ്ഥാന നഗരിയായ ബെയ്‌റൂട്ടല്‍ ഉള്‍പ്പെടെ പ്രക്ഷോഭം കനക്കുകയാണ്. ഇതുവരെയുണ്ടായ പ്രക്ഷോഭത്തില്‍ 70 പ്രക്ഷോഭകര്‍ക്കും 52 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റതായി റോയിട്ടേര്‍സ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.