വാഷിങ്ടൺ: ഡീപ്സീക്, ചാറ്റ് ജി.പി.ടി.യുടെ പ്രോപ്രയിറ്ററി മോഡലുകൾ അനധികൃതമായി ഉപയോഗിച്ചു എന്ന ആരോപണത്തിന് പിന്നാലെ മൈക്രോസോഫ്റ്റ് ഡീപ് സീക് എ.ഐ മോഡലുകളെ കോപൈലറ്റ് + പി.സികളിലേക്കും അസ്യൂറിലേക്കും സംയോജിപ്പിക്കുന്നതായി റിപ്പോർട്ട്.
വാഷിങ്ടൺ: ഡീപ്സീക്, ചാറ്റ് ജി.പി.ടി.യുടെ പ്രോപ്രയിറ്ററി മോഡലുകൾ അനധികൃതമായി ഉപയോഗിച്ചു എന്ന ആരോപണത്തിന് പിന്നാലെ മൈക്രോസോഫ്റ്റ് ഡീപ് സീക് എ.ഐ മോഡലുകളെ കോപൈലറ്റ് + പി.സികളിലേക്കും അസ്യൂറിലേക്കും സംയോജിപ്പിക്കുന്നതായി റിപ്പോർട്ട്.
പുറത്തിറങ്ങി ഒരാഴ്ച കൊണ്ട് അമേരിക്കന്‍ ടെക് ഭീമന്മാരുടെയൊക്കെ ഓഹരി വിലയ്ക്ക് ഇളക്കം തട്ടിച്ച ചൈനീസ് കമ്പനി ഓപ്പൺ എ.ഐയുടെ സാങ്കേതികവിദ്യയിൽ നിന്നുള്ള ഡാറ്റാ ഔട്ട്‌പുട്ട് അനധികൃതമായ രീതിയിൽ ഉപയോഗിച്ചിട്ടുണ്ടോയെന്ന് മൈക്രോസോഫ്റ്റ് കോർപ്പറേഷനും ഓപ്പൺ എ.ഐയും അന്വേഷിച്ചുകൊണ്ടിരിക്കവെയാണ് പുതിയ പ്രഖ്യാപനം.
ചൈനീസ് സ്റ്റാർട്ടപ്പ് ഡീപ്‌സീക്കിൻ്റെ R1 ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മോഡൽ മൈക്രോസോഫ്റ്റ് അതിൻ്റെ അസ്യൂർ ക്ലൗഡ് കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോമിലും ഡെവലപ്പർമാർക്കുള്ള GitHub ടൂളിലും ലഭ്യമാക്കിയതായി യു.എസ് കമ്പനി പറഞ്ഞു.
ഈ മാസം ആദ്യം മൈക്രോസോഫ്റ്റ് ചൈനീസ് സ്റ്റാർട്ടപ്പ് R1 ഒരു ഓപ്പൺ സോഴ്‌സ് മോഡലായി പുറത്തിറക്കി. ഇത് അസ്യൂർ AI ഫൗണ്ടറിയുമായി സംയോജിപ്പിക്കാൻ മൈക്രോസോഫ്റ്റ് തീരുമാനിക്കുകയായിരുന്നു. കോപൈലറ്റ് പ്ലസ് പി.സികളിൽ പ്രാദേശികമായി പ്രവർത്തിപ്പിക്കുന്നതിനായി സോഫ്‌റ്റ്‌വെയർ നിർമാതാവ് ഉടൻ തന്നെ R1-ൻ്റെ താരതമ്യേനെ ചെറിയ പതിപ്പ് പുറത്തിറക്കും.
‘ഡീപ്‌സീക്ക് R1 പോലുള്ള മോഡലുകൾ അസ്യൂർ എ.ഐ ഫൗണ്ടറിയിലേക്ക് കൊണ്ടുവരുന്നത്, വേഗതയിലും സുരക്ഷയിലും എ.ഐ ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കും,’ മൈക്രോസോഫ്റ്റിലെ എ.ഐ പ്ലാറ്റ്‌ഫോമിൻ്റെ കോർപ്പറേറ്റ് വൈസ് പ്രസിഡൻ്റ് ആശാ ശർമ പറഞ്ഞു.
ഉപഭോക്താക്കൾക്ക് ഉടൻ തന്നെ ഡീപ് സീക് R1-ൻ്റെ ഡിസ്റ്റിൽഡ് മോഡലുകൾ Copilot+ PC-കളിലും വിൻഡോസിൽ ലഭ്യമായ ജി.പി.യുകളുടെ വിശാലമായ ഇക്കോസിസ്റ്റത്തിലും പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല പറഞ്ഞു.
Content Highlight: Microsoft Makes DeepSeek R1 Available on Azure and GitHub