Alert, വെള്ളത്തിലായ റോഡുകളും യാത്ര ചെയ്യാവുന്ന റോഡുകളും വേര്‍തിരിച്ചറിയുവാന്‍ മൈക്രോയിഡ് മാപ്
Kerala Flood
Alert, വെള്ളത്തിലായ റോഡുകളും യാത്ര ചെയ്യാവുന്ന റോഡുകളും വേര്‍തിരിച്ചറിയുവാന്‍ മൈക്രോയിഡ് മാപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th August 2018, 7:53 pm

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് പ്രളയക്കെടുതിയിലായ സംസ്ഥാനത്തിലെ പല റോഡുകളും വെള്ളം കയറിയിരിക്കുകയാണ്. എവിടെയെല്ലാം ആണ് അപകടം പതിയിരിക്കുന്നത് എന്ന് അറിയാന്‍ കഴിയാത്ത സാഹചര്യം.

വെള്ളത്തിലായ റോഡുകളും യാത്ര ചെയ്യാവുന്ന റോഡുകളും വേര്‍തിരിച്ചറിയുവാന്‍ കഴിയാതെ പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തകരടക്കം പ്രശ്‌നത്തിലാവുകയാണ്. എന്നാല്‍ യാത്രക്കാര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും വെള്ളത്തിലായ റോഡുകളും യാത്ര ചെയ്യാവുന്ന റോഡുകളും വേര്‍തിരിച്ചറിയാന്‍ ഏറെ സഹായകമായി പുതിയ മാപ്പ് പുറത്തിറങ്ങിയിട്ടുണ്ട്.

കേരളത്തിലെ പ്രളയം മൂലം വെള്ളം നിറഞ്ഞിരിക്കുന്ന പ്രദേശങ്ങളെ തിരിച്ച് അറിയാനായി മൈക്രോയിഡ് ആണ് മാപ്പ് പുറത്തിറക്കിയിത്. യാത്രക്കാര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും സഹായങ്ങള്‍ എത്തിക്കുന്നവര്‍ക്കും എളുപ്പം ഉപയോഗിക്കാവുന്ന ഈ മാപ്പ് https://www.microid.in/keralaflood/#11.6/8.5404/76.9514 എന്ന് ലിങ്കില്‍ ഉപയോഗിക്കാം.

അതേസമയം കനത്ത മഴയെയും വെള്ളപൊക്കത്തെയും തുടര്‍ന്ന് എറണാകുളത്തുനിന്നുള്ള കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ഭൂരിഭാഗവും റദ്ദാക്കി. എറണാകുളത്തേക്ക് സര്‍വ്വീസുകള്‍ നടത്തേണ്ടെന്നാണ് പൊലീസിന്റെ നിര്‍ദ്ദേശം.

നിലവില്‍ എറണാകുളത്ത് എം.സി റോഡിലൂടെ അടൂര്‍വരെ മാത്രമാണ് സര്‍വ്വീസ്. കെ.എസ്.ആര്‍.ടി.സിയുടെ ലോ ഫ്‌ലോര്‍ ബസുകളെ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്

അതേസമയം കോഴിക്കോട് നിന്ന് ഇന്ന് കെ.എസ്.ആര്‍.ടിസിയുടെ പല സര്‍വ്വീസുകളും ഇന്ന് പുനരാരംഭിച്ചു.