മെഴ്‌സിഡസ് ബെന്‍സിന്‍ പുതിയ വാഹനം ജി.എല്‍.എസ് മെയ് 18ന് ഇന്ത്യന്‍ വിപണിയിലെത്തും. മെര്‍ക്കിന്റെ എസ്.യു.വിയായ ജി.എല്‍ ക്ലാസിന്റെ പരിഷ്‌കരിച്ച പുതിയ പതിപ്പാണ് ജി.എല്‍.എസ്. ഔദ്യോഗികമായി വില പുറത്തുവിട്ടിട്ടില്ലെങ്കിലും 80 ലക്ഷം മുതല്‍ 1.5 കോടിവരെയാണ് ജി.എല്‍.എസിന് ഇന്ത്യയില്‍ പ്രതീക്ഷിക്കപ്പെടുന്ന വില.
ജി.എല്‍ ക്ലാസില്‍ നിന്ന് വാഹനത്തിന്റെ ആകര്‍ഷണീയത കൂട്ടുന്ന തരത്തിലുള്ള മുഖംമിനുക്കലുകള്‍ ജി.എല്‍.എസില്‍ വരുത്തിയിട്ടുണ്ട്. വാഹനത്തിന്റെ ഉള്‍ഭാഗത്ത് വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ എടുത്തുപറയേണ്ടതാണ്. ലതര്‍ കവറുള്ള ത്രീസ്‌പോക് സ്റ്റിയറിംഗ് വീല്‍ ആണ് ജി.എല്‍.എസില്‍ ഉള്ളത്. ഉള്‍ഭാഗത്തെ വായുവിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി ഒരു അയണൈസേഷന്‍ സംവിധാനവും പ്രത്യേക ഓപ്ഷനായി നല്കിയിട്ടുണ്ട്.
മൂന്ന് നിരകളായി ക്രമീകരിച്ചിരിക്കുന്ന 7 സീറ്റുകളുടെ വിന്യാസത്തില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ലതര്‍, വുഡ് സങ്കരമാണ് ജി.എല്‍.എസിന്റെ ഉള്‍ഭാഗത്തിന്. കൊളിഷന്‍ പ്രിവന്‍ഷന്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയടക്കമുള്ള മെഴ്‌സിഡസ് ബെന്‍സിന്റെ ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ജി.എല്‍.എസില്‍ ഉണ്ട്.
ബോണറ്റ്, സില്‍വര്‍ ലോഗോ എന്നിവയും പരിഷ്‌കരിച്ച മള്‍ട്ടി ബീം എല്‍.ഇ.ഡി ഹെഡ്‌ലൈറ്റുമാണ് കാറിന്റെ മുന്‍ഭാഗത്ത് വരുത്തിയിരിക്കുന്ന പ്രധാന മാറ്റങ്ങള്‍. അല്‍പം വലിപ്പം കൂടുതലുള്ള മുന്‍വശത്തെ ബംപര്‍ ജി.എല്‍.എസിന് കൂടുതല്‍ ഗാംഭീര്യം നല്‍കുന്നുണ്ട്.
പുതിയ എല്‍.ഇ.ഡി ടെയില്‍ ലാമ്പ്, ചെറിയ മാറ്റങ്ങളോടെയുള്ള ബംപര്‍ എന്നിവയാണ് പിന്‍വശത്ത് വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍. വാഹനത്തിന്റെ വശങ്ങളില്‍ പരിഷ്‌കാരങ്ങളൊന്നും വരുത്തിയിട്ടില്ല. ജി.എല്‍.എസിന്റെ ഉള്‍ഭാഗത്തിനാണ് കാര്യമായ വ്യത്യാസങ്ങള്‍ വന്നിട്ടുള്ളത്.