ഫാഷന്‍ഗോള്‍ഡ് തട്ടിപ്പ്; എം.സി കമറുദ്ദീന് ഉപാധികളോടെ ജാമ്യം
Kerala News
ഫാഷന്‍ഗോള്‍ഡ് തട്ടിപ്പ്; എം.സി കമറുദ്ദീന് ഉപാധികളോടെ ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th January 2021, 12:43 pm

കൊച്ചി: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്‌ലിം ലീഗ് എം.എല്‍.എ എം.സി കമറുദ്ദീന് ജാമ്യം. മൂന്ന് കേസുകളിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കമറുദ്ദീന്റെ ആരോഗ്യവും മറ്റു കേസുകളില്‍ പ്രതിയല്ലെന്നതും പരിഗണിച്ച് കര്‍ശന ഉപാധികളോടെയാണ് ലീവ് അനുവദിച്ചത്.

അതേസമയം നിരവധി കേസുകള്‍ കമറുദ്ദീനെതിരെ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം ലഭിച്ചാലും ഇദ്ദേഹത്തിന് പുറത്തിറങ്ങാന്‍ കഴിയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മൂന്ന് കേസുകളില്‍ മാത്രമാണ് അറസ്റ്റെങ്കില്‍ ഇവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കും.

കേസ് നിലനില്‍ക്കുന്ന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ല, സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നതടക്കമുള്ള നിര്‍ദേശപ്രകാരമാണ് ജാമ്യം.

നിക്ഷേപ തട്ടിപ്പില്‍ കൂടുതല്‍ തെളിവുകള്‍ കമറുദ്ദീനെതിരെ ലഭിച്ച സാഹചര്യത്തില്‍ കഴിഞ്ഞ നവംബറിലാണ് എം. സി കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചന്തേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 420, 43 വകുപ്പുകള്‍ പ്രകാരമാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്.

നൂറിലേറെ പരാതികളായിരുന്നു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കമറുദ്ദീനെതിരെ വന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MC Kamaruddin got bail with restrictions in three cases from Highcourt